കേരളം

kerala

റഷ്യന്‍ യുദ്ധകപ്പല്‍ തകര്‍ന്നു; സ്ഫോടനമുണ്ടായതാണെന്ന് റഷ്യ; തകര്‍ത്തതാണെന്ന് യുക്രൈന്‍

By

Published : Apr 15, 2022, 7:40 AM IST

Updated : Apr 15, 2022, 9:28 AM IST

കപ്പലിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരെയും ഒഴിപ്പിച്ചു

Russian warship sinks in Black Sea  റഷ്യന്‍ യുദ്ധകപ്പല്‍ തകര്‍ന്നു  സ്ഫോടനം  യുദ്ധം  യുക്രൈന്‍
റഷ്യന്‍ യുദ്ധകപ്പല്‍ തകര്‍ന്നു

മോസ്കോ: കരിങ്കടലില്‍ നങ്കൂരമിടുന്നതിനിടെ റഷ്യന്‍ യുദ്ധ കപ്പല്‍ തകര്‍ന്നു. കൊടുങ്കാറ്റിലുണ്ടായ തീപിടിത്തം കാരണം കപ്പലിലുണ്ടായിരുന്ന വെടിമരുന്നിലേക്ക് തീ പകര്‍ന്നുണ്ടായ സ്ഫോടനത്തിലാണ് കപ്പല്‍ തകര്‍ന്നതെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യന്‍ യുദ്ധകപ്പലിലെ പ്രധാന കപ്പലായ മോസ്‌ക്‌വ മിസൈൽ ക്രൂയിസറാണ് തകര്‍ന്നത്.

കപ്പലിലുണ്ടായ മുഴുവന്‍ ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. എന്നാല്‍ റഷ്യന്‍ സ്ലാവ ഇനത്തില്‍പ്പെട്ട കപ്പല്‍ രണ്ട് നെപ്റ്റ്യൂണ്‍ മിസൈലുകള്‍ തെടുത്ത് തകര്‍ത്തതാണെന്നാണ് യുക്രൈന്‍ വാദം. എന്നാല്‍ യുക്രൈനിന്‍റെ ആക്രമണം ഇതുവരെ റഷ്യ അംഗീകരിച്ചിട്ടില്ല. ആക്രമണം സ്ഥിരീകരിക്കപ്പെട്ടാല്‍ അത് റഷ്യയ്ക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് നാറ്റോയുടെ വിലയിരുത്തല്‍.

also read:പൊട്ടിത്തെറിയില്‍ പടക്കപ്പല്‍ മൊസ്‌കവയ്ക്ക് ഗുരുതരമായ തകര്‍ച്ച സംഭവിച്ചെന്ന് റഷ്യ

Last Updated : Apr 15, 2022, 9:28 AM IST

ABOUT THE AUTHOR

...view details