കീവ്:യുക്രൈനില്‍ ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്, പൗരന്മാരെ ഒഴിപ്പിക്കുന്ന വാഹനത്തിന് നേരെയുണ്ടായ റഷ്യയുടെ ഷെല്ലാക്രമണത്തില്‍. 32കാരനായ ഫ്രെഡറിക് ലെക്ലർക്ക് ഇംഹോഫാണ് മരിച്ചത്. കിഴക്കൻ യുക്രൈനിൽ തിങ്കളാഴ്‌ചയാണ് സംഭവം.
യുക്രൈനില്‍ ഷെല്ലാക്രമണം: ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു - യുക്രൈനില്‍ ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
പൗരന്മാരെ ഒഴിപ്പിക്കുന്നതിനിടെയാണ് റഷ്യ നടത്തിയ ഷെല്ലാക്രമണത്തില്‍ കഴുത്തിന് മാരക മുറിവേറ്റ് ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തകൻ
കഴുത്തിൽ മാരകമായി മുറിവേറ്റിരുന്നു. ഫ്രഞ്ച് വാർത്ത ബ്രോഡ്‌കാസ്റ്റര്‍ (French News Broadcaster) ജീവനക്കാരനായിരുന്നു, ഫ്രെഡറിക്. റഷ്യ - യുക്രൈന്‍ സേനകൾ തമ്മിൽ കടുത്ത പോരാട്ടം നടക്കുന്ന ഡോൺബാസ് മേഖലയിലാണ് സംഭവം. സീവിയേറോഡൊനെറ്റ്‌സ്‌കിന് സമീപത്തുകൂടി സൈന്ന്യത്തിന്‍റെ കവചിത വാഹനത്തില്‍ സഞ്ചരിക്കവെയാണ് റഷ്യയുടെ ഷെല്ലാക്രമണം.
ഫ്രഞ്ച് ടെലിവിഷൻ ചാനലിൽ ഫ്രെഡറിക് ആറ് വർഷത്തോളം ജോലി ചെയ്‌തിരുന്നു. സംഭവത്തില്‍, ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ ആദരാഞ്ജലി രേഖപ്പെടുത്തി. യുദ്ധത്തിന്‍റെ യാഥാർഥ്യം പുറംലോകത്തെത്തിക്കാന്‍ അദ്ദേഹം യുക്രൈനിലായിരുന്നു. മാധ്യമപ്രവര്‍ത്തകന്‍റെ കുടുംബത്തിന്‍റെയും ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. പ്രതിസന്ധിയെ അതിജീവിച്ച് ദൗത്യം നിർവഹിക്കുന്നവര്‍ക്ക് ഫ്രാൻസിന്‍റെ നിരുപാധിക പിന്തുണയെന്നും മാക്രോണ്‍ ട്വീറ്റില്‍ കുറിച്ചു.