കീവ് :യുക്രൈന്‍റെ കിഴക്കൻ മേഖല പൂർണമായി പിടിച്ചെടുക്കാനുള്ള നീക്കവുമായി റഷ്യ. പ്രതിരോധം തകർക്കുന്നതിന്‍റെ ഭാഗമായി, റഷ്യൻ സൈന്യം കീവിലേക്ക് മിസൈൽ ആക്രമണം ശക്തമാക്കി. യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിൽ നിരന്തരമായുള്ള ഷെല്ലാക്രമണമാണ് നടക്കുന്നത്.
തുറമുഖ നഗരമായ മരിയുപോൾ ഉപരോധിച്ച സാഹചര്യത്തിൽ, രൂക്ഷവിമര്‍ശനവുമായി യുക്രൈന്‍ പ്രസിഡന്‍റ് വൊളോഡിമിര്‍ സെലൻസ്‌കി രംഗത്തെത്തി. റഷ്യ മനപ്പൂര്‍വം എല്ലാവരെയും നശിപ്പിക്കാൻ ശ്രമിക്കുകയാണ്. രാജ്യത്തെ രക്ഷിക്കാൻ യുക്രൈന് പാശ്ചാത്യ രാജ്യങ്ങള്‍ കൂടുതൽ ആയുധങ്ങൾ നല്‍കേണ്ടതുണ്ടെന്നും സെലന്‍സ്‌കി പറഞ്ഞു.
ALSO READ|യുക്രൈന്‍ സംഘര്‍ഷം അന്തിമ ദുരന്തത്തിലേക്ക് നയിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
മരിയുപോളിന്‍റെ തെരുവുകളില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടക്കുന്നതിനാല്‍ സ്ഥിതി ഗുരുതരമെന്ന് യുക്രൈന്‍ പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. ജനജീവിതം ദുരിതപൂര്‍ണമായ അവസ്ഥയിലാണ്. അതേസമയം, കീവിന് പുറത്തുള്ള പട്ടണങ്ങളിലും ഗ്രാമങ്ങളിലും 900 ത്തിലധികം പൗരന്മാരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി യുക്രൈന്‍ അധികൃതര്‍ അറിച്ചു.
രണ്ടാഴ്‌ച പഴക്കമുള്ള മൃതദേഹങ്ങള്‍, വെടിയേറ്റതിനെ തുടര്‍ന്നാണ് മരിച്ചത്. റഷ്യ, കരിങ്കടൽ പിടിച്ചെടുത്ത ശേഷം രാജ്യ തലസ്ഥാനത്ത് മിസൈൽ ആക്രമണം ശക്തമാക്കുകയാണ്. യുക്രൈനിലെ മിസൈൽ പ്ലാന്‍റ് ലക്ഷ്യമാക്കിയാണ് റഷ്യയുടെ അടുത്ത നീക്കം.