കീവ്:യുക്രൈന്‍ തലസ്ഥാനമായ കീവില്‍ വീണ്ടും റഷ്യയുടെ വ്യോമാക്രമണം. ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. ഇറാനിയന്‍ നിര്‍മിത ഡ്രോണ്‍ ഉപയോഗിച്ചാണ് ആക്രമണമെന്ന് യുക്രൈന്‍ അധികൃതര്‍ അറിയിച്ചു. കീവിലടക്കം യുക്രൈനിലുടനീളം മിസൈല്‍ ആക്രമണം നടന്ന് ഒരാഴ്‌ചയ്ക്ക് ശേഷമാണ് യുദ്ധമുഖത്തിന് അപ്പുറത്തേക്ക് ഇത്തരത്തിലുള്ളൊരു ആക്രമണം റഷ്യ നടത്തുന്നത്.
കഴിഞ്ഞ ആഴ്‌ചയുണ്ടായ ആക്രമണത്തില്‍ 19 പേരായിരുന്നു കൊല്ലപ്പെട്ടത്. കഴിഞ്ഞ ആക്രമണത്തിലെന്ന പോലെ ഇത്തവണയും വൈദ്യുതി നിലയങ്ങളും മറ്റ് ഊര്‍ജ ഉത്‌പാദന അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയുമായിരുന്നു ആക്രമണം. യുക്രൈനിന്‍റെ വടക്ക് കിഴക്കന്‍ പ്രദേശമായ സുമിയിലും മിസൈല്‍ ആക്രമണം ഉണ്ടായി. ഈ ആക്രമണത്തില്‍ കുറഞ്ഞത് നാല് പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.