കേരളം

kerala

ETV Bharat / international

റഷ്യയില്‍ 28,209 പേര്‍ക്ക് കൂടി കൊവിഡ് - കൊവിഡ്

ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 2.8 ദശലക്ഷം കടന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Russia registers 28,209 new positive tests for COVID-19 over past day
Russia registers 28,209 new positive tests for COVID-19 over past day

By

Published : Dec 19, 2020, 4:30 PM IST

മോസ്കോ: കഴിഞ്ഞ 24 മണിക്കൂറിനിടെ റഷ്യയില്‍ 28,209 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞി ദിവസം 28,552 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം 2.8 ദശലക്ഷം കടന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

85 പ്രദേശങ്ങളിലായാണ് 28209 കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 5,310 പേര്‍ക്ക് രോം പ്രകടമായിരുന്നു. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 2,819,429 ആയി. സെന്‍റ് പീറ്റേഴ്സ്ബെര്‍ഗില്‍ 3754 കൊവിഡ് കേസുകളാണുള്ളത്. 585 പേര്‍ പുതിയതായി കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ദിവസമിത് 611 ആയിരുന്നു. 50,347 പേര്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ദിവസം 26,109 രോഗമുക്തരായി. ഇതോടെ രോഗമുക്തരുടെ നിരക്ക് 2,254,742 ആയി

ABOUT THE AUTHOR

...view details