കേരളം

kerala

ETV Bharat / international

Rishi Sunak About Free Trade Agreement With India ഇന്ത്യയുമായി പുത്തന്‍ സ്വതന്ത്ര വാണിജ്യ കരാര്‍ സാധ്യമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്

Free Trade Agreement ഇന്ത്യയും ബ്രിട്ടനുമായുള്ള വാണിജ്യം 2030 ഓടെ ഇരട്ടിപ്പിക്കാന്‍ ഇത് വഴി സാധിക്കുമെന്ന് റിഷി സുനക് പറഞ്ഞു

rishi sunak  free trade agreement  india  britian  British Products  British and india products  സ്വതന്ത്ര വാണിജ്യ കരാര്‍  റിഷി സുനക്  ഇന്ത്യയും ബ്രിട്ടനുമായുള്ള വാണിജ്യം  റിഷി സുനക്  ന്യൂഡല്‍ഹി  തർമൻ ഷൺമുഖരത്നം
Rishi Sunak About Free Trade Agreement With India

By ETV Bharat Kerala Team

Published : Sep 6, 2023, 9:06 PM IST

ന്യൂഡല്‍ഹി: ഇന്ത്യയുമായി ഒപ്പു വെക്കാനിരിക്കുന്ന സ്വതന്ത്ര വാണിജ്യ കരാറിനെ (Free Trade Agreement) ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് (Rishi Sunak) അഭിപ്രായപ്പെട്ടു. വാണിജ്യ കരാറിന്‍റെ കാര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഇനിയും ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. പക്ഷേ, കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ ഇരു രാജ്യങ്ങള്‍ക്കും അത് പ്രയോജനകരമാകുമെന്നും അദ്ദേഹം പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഇന്ത്യയും ബ്രിട്ടനുമായുള്ള വാണിജ്യം 2030 ഓടെ ഇരട്ടിപ്പിക്കാന്‍ ഇത് വഴി സാധിക്കും. കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ ഇന്ത്യയിലെ വ്യാപാരികള്‍ക്കും സംരംഭകര്‍ക്കും ബ്രിട്ടീഷ് വിപണി വാണിജ്യത്തിനായി തുറന്നു കിട്ടും. ഇത് ഇന്ത്യയിലെ നാല് കോടി 80 ലക്ഷം വരുന്ന ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് ഗുണകരമാകും.

ഇന്ത്യയുമായുള്ള വാണിജ്യ ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. ഇന്ത്യ സ്വതന്ത്ര വാണിജ്യ ഇടപാടിനായി സമീപിക്കുന്ന ആദ്യ യൂറോപ്യന്‍ രാജ്യമാണ് ബ്രിട്ടനെന്നതില്‍ അഭിമാനമുണ്ട്. "ഇരു രാജ്യങ്ങളും തമ്മില്‍ സാമ്പത്തിക സഹകരണത്തിനുള്ള സാധ്യതകളെക്കുറിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

തീരുവകളുടെ നിയന്ത്രണമില്ലാത്ത ചുവപ്പു നാടയുടെ കുരുക്കുകളില്ലാത്ത സ്വതന്ത്രമായി വ്യാപാരവും വിപണനവും നടത്താനാവുന്ന സാഹചര്യമാണ് സംരംഭകര്‍ക്ക് ആവശ്യം. അങ്ങനെ വരുന്നതോടെ ബ്രിട്ടീഷ് ഉത്‌പന്നങ്ങള്‍ (British Products) ഇന്ത്യന്‍ വിപണികളില്‍ എളുപ്പത്തില്‍ ലഭ്യമാകും. കരാറിന് അന്തിമ രൂപം നല്‍കുന്നതിനായി ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ഇരു രാജ്യങ്ങളും തമ്മില്‍ പന്ത്രണ്ടാം വട്ട ചര്‍ച്ചകളാണ് കഴിഞ്ഞ മാസം നടന്നത്. ചരക്കും സേവനവും നിക്ഷേപവും അടക്കമുള്ള കാര്യങ്ങളില്‍ അന്തിമ രൂപം കൈവരാനുണ്ട്. കരാര്‍ നിലവില്‍ വരുന്നതോടെ ഇരു രാജ്യങ്ങളിലേയും ജനതകള്‍ തമ്മില്‍ കൂടുതല്‍ അടുക്കും.

കൂടുതല്‍ തൊഴിലവസരങ്ങള്‍ കൈവരും. ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍ കൂടുതല്‍ അവസരം ലഭിക്കും. ഇപ്പോള്‍ത്തന്നെ ഇന്ത്യയുമായി 3.5 ലക്ഷം കോടിയുടെ വാര്‍ഷിക വാണിജ്യമാണ് ബ്രിട്ടനുള്ളതെന്നും അത് ഇനിയും ഏറെ വര്‍ധിക്കുമെന്നും", അദ്ദേഹം പറഞ്ഞു.

ദീപാവലിക്ക് മുമ്പായി ഇന്‍ഡോ ബ്രിട്ടീഷ് വാണിജ്യ കരാറിന് അന്തിമ രൂപം നല്‍കുമെന്നായിരുന്നു കഴിഞ്ഞ ഏപ്രിലില്‍ ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചത്. എന്നാല്‍, ബ്രിട്ടനിലെ രാഷ്ട്രീയ സാഹചര്യങ്ങളും കരാറിലെ ഏതാനും വ്യവസ്ഥകളില്‍ അഭിപ്രായ ഐക്യത്തിലെത്താന്‍ സാധിക്കാത്തതും കാരണം കരാര്‍ നീണ്ടു പോവുകയായിരുന്നു. വാണിജ്യ സാമ്പത്തിക പ്രതിരോധ സൂരക്ഷ മേഖലകളിലും കാലാവസ്ഥ വ്യതിയാനം ചെറുക്കുന്നതിലും ഉഭയ കക്ഷി സഹകരണം ലക്ഷ്യമിട്ടുകൊണ്ടുള്ള പത്തു വര്‍ഷത്തെ മാര്‍ഗ രേഖ ഇന്ത്യയും ബ്രിട്ടനും നേരത്തെ തയ്യാറാക്കിയിരുന്നു.

2021ല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ നടത്തിയ ഇന്തോ ബ്രിട്ടീഷ് വിര്‍ച്വല്‍ സമ്മിറ്റിലായിരുന്നു ഇരു രാജ്യങ്ങളും സമഗ്ര സഹകരണത്തിനുള്ള പദ്ധതി തയ്യാറാക്കിയത്.

ഇന്ത്യന്‍ വംശജനായ തർമൻ ഷൺമുഖരത്നം സിംഗപ്പൂര്‍ പ്രസിഡന്‍റ്:അതേസമയം, ഇന്ത്യൻ വംശജനായ സാമ്പത്തിക വിദഗ്‌ധൻ തർമൻ ഷൺമുഖരത്നം സിംഗപ്പൂരിന്‍റെ പുതിയ പ്രസിഡന്‍റാകും (Indian origin Tharman Shanmugaratnam Elected as the ninth president of Singapore). തെരഞ്ഞെടുപ്പിൽ ചൈനീസ് വംശജരായ രണ്ട് സ്ഥാനാർഥികളെ പരാജയപ്പെടുത്തിയാണ് തമിഴ് വേരുകളുള്ള ഷൺമുഖരത്നം സിംഗപ്പൂരിന്‍റെ ഒൻപതാമത് പ്രസിഡന്‍റാകുന്നത് (9th President of Singapore). 66 കാരനായ ഷൺമുഖരത്നം സർക്കാരിന്‍റെ പിന്തുണയോടെയാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. അതിനാൽ ആകെ 70.4 ശതമാനം വോട്ടുകൾ നേടി വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് അദ്ദേഹത്തിന്‍റെ വിജയം.

ABOUT THE AUTHOR

...view details