റെവാദിം (ഇസ്രയേൽ) : അഞ്ചുലക്ഷം വര്‍ഷം പഴക്കമുള്ള അപൂര്‍വ ആനക്കൊമ്പ് പ്രദര്‍ശിപ്പിച്ച് ഇസ്രയേല്‍ പുരാവസ്‌തു ഗവേഷകര്‍. ഏകദേശം 150 കിലോഗ്രാം (330 പൗണ്ട്) ഭാരമുള്ള ആനക്കൊമ്പിന്‍റെ ഭാഗങ്ങള്‍ തെക്കൻ ഇസ്രയേലിലെ റെവാദിമിന് സമീപമുള്ള ഖനന സ്ഥലത്തുനിന്നും ഗവേഷകന്‍ എയ്റ്റൻ മോർ ആണ് കണ്ടെത്തിയത്. ഇസ്രയേൽ ആന്‍റിക്വിറ്റീസ് അതോറിറ്റി (ഐഎഎ) ആണ് പ്രദേശത്തെ ഖനനം നിയന്ത്രിച്ചത്.
ഏകദേശം 500,000 വര്‍ഷങ്ങള്‍ക്കുമുമ്പ് വംശനാശം സംഭവിച്ച ആനയുടെ കൊമ്പാണ് ഇതെന്ന് ഖനനത്തിന്‍റെ ഡയറക്‌ടര്‍ അവി ലെവി പറഞ്ഞു. ചരിത്രാതീത കാലത്തെ മനുഷ്യര്‍ മൃഗങ്ങളുടെ തോല്‍ എടുക്കുന്നതിന് ഇത്തരം ആനക്കൊമ്പുകള്‍ ആയുധങ്ങളാക്കി ഉപയോഗിച്ചിരുന്നുവെന്നും ലെവി വ്യക്തമാക്കി. റെവാദിം മേഖലയില്‍ നടത്തിയ ഖനനത്തില്‍ ആനയുടെ അസ്ഥി ഉപയോഗിച്ച് നിര്‍മിച്ച ഉപകരണങ്ങളും ലഭിച്ചിരുന്നു.