കേരളം

kerala

ETV Bharat / international

'യുക്രൈന് മുന്നിലെന്ത്? റഷ്യയുടെ മനസിലെന്ത്?'; യുക്രൈന്‍ അധിനിവേശ പ്രദേശങ്ങളെ കൂട്ടിച്ചേര്‍ക്കാനുള്ള ഹിതപരിശോധന ഇന്ന്

യുക്രൈനിലെ നാല് അധിനിവേശ പ്രദേശങ്ങളെ റഷ്യയുടെ ഭാഗമാക്കാനുള്ള ഹിതപരിശോധന ഇന്ന് നടക്കും, ക്രെംലിൻ റഫറണ്ടങ്ങളുടെ അറിയാപ്പുറങ്ങള്‍

Referendum  Referendums on occupied Ukraine  Ukraine  Referendums on occupied Ukraine Explainer  Referendums on Russian occupied Ukraine  Russian occupied Ukraine  Russia  യുക്രൈന് മുന്നിലെന്ത്  റഷ്യയുടെ മനസ്സിലെന്ത്  റഷ്യ  യുക്രൈന്‍  അധിനിവേശ പ്രദേശങ്ങളെ  ഹിതപരിശോധന  റഷ്യയുടെ ഭാഗമാക്കാനുള്ള ഹിതപരിശോധന  ക്രെംലിൻ റഫറണ്ടങ്ങളുടെ  മോസ്‌കോ  റഫറണ്ടം  ക്രീമിയ
'യുക്രൈന് മുന്നിലെന്ത്? റഷ്യയുടെ മനസ്സിലെന്ത്?'; യുക്രൈന്‍ അധിനിവേശ പ്രദേശങ്ങളെ കൂട്ടിച്ചേര്‍ക്കാനുള്ള ഹിതപരിശോധന ഇന്ന്

By

Published : Sep 23, 2022, 4:18 PM IST

മോസ്‌കോ: യുക്രൈനിലെ നാല് അധിനിവേശ പ്രദേശങ്ങൾ റഷ്യയുടെ ഭാഗമാകണോ എന്നുള്ള ക്രെംലിൻ റഫറണ്ടങ്ങളിൽ ഇന്ന് (23.09.2022) ഹിതപരിശോധന നടക്കും. നീണ്ട ഏഴ് മാസത്തെ യുദ്ധത്തിനുശേഷമാണ് പ്രദേശങ്ങൾ തങ്ങളുടെ ഭാഗത്ത് കൂട്ടിച്ചേർക്കാൻ റഷ്യക്ക് അവസരം തുറന്നുകിട്ടുന്നത്. അതേസമയം വോട്ടിങ് നീതിയുക്തമല്ലെന്നും നിയമവിരുദ്ധമാണെന്നുമറിയിച്ച് യുക്രൈനും അവരുടെ പാശ്ചാത്യ സഖ്യകക്ഷികളും രംഗത്തെത്തി. കാരണം ഉടമ്പടിയില്‍ ഈ പക്ഷം തൃപ്‌തരല്ല.

എന്തിനാണ് റഫറണ്ടങ്ങള്‍: റഷ്യ മുമ്പും സമാനമായ തന്ത്രം പ്രയോഗിച്ചിട്ടുണ്ട്. 2014 ല്‍ യുക്രൈനിലെ ക്രിമിയ മേഖല കൂട്ടിച്ചേര്‍ക്കുന്നതിനായി റഷ്യ ഒരു റഫറണ്ടം നടത്തി. കരിങ്കടൽ ഉപദ്വീപിനെ കൂട്ടിച്ചേര്‍ക്കലായിരുന്നു റഷ്യയുടെ ലക്ഷ്യം. ഇത് നിയമവിരുദ്ധവുമാണെന്ന് അന്ന് പാശ്ചാത്യ രാജ്യങ്ങൾ ഒട്ടാകെ അപലപിച്ചിരുന്നു. എന്നാല്‍ ഈ കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് (20.09.2022) യുക്രൈനിലെ കിഴക്കൻ വ്യാവസായിക ഹൃദയഭൂമിയായ ഡോൺബാസിലെ വിഘടനവാദികളായ ലുഹാൻസ്‌ക്‌, ഡൊനെറ്റ്സ്‌ക്‌ പ്രദേശങ്ങളിലെ അധികാരികൾ റഷ്യയിൽ ചേരുന്നതിനുള്ള ഹിതപരിശോധന ആരംഭിക്കുന്നതായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ കെർസണ്‍, സപ്പോരിജിയ മേഖലകളിലെ മോസ്‌കോ അനുകൂല ഉദ്യോഗസ്ഥരും ഹിതപരിശോധന വിളിച്ചിട്ടുണ്ട്.

റഷ്യയും വിഘടനവാദി ഉദ്യോഗസ്ഥരും തമ്മില്‍ റഫറണ്ടങ്ങളെക്കുറിച്ചുള്ള മാസങ്ങളായുള്ള പരസ്‌പരവിരുദ്ധ സൂചനകള്‍ക്കൊടുവിലാണ് യുദ്ധമുഖത്തെ വലിയ രീതിയല്‍ സ്വാധീനിക്കാവുന്ന ഈ നീക്കം. അതായത് കഴിഞ്ഞ വേനല്‍കാലത്ത് തന്നെ ഡോൺബാസ് മേഖല പൂര്‍ണമായും പിടിച്ചെടുക്കാന്‍ റഷ്യ ആലോചിച്ചിരുന്നു. എന്നാല്‍ സെപ്‌റ്റംബറില്‍ ഹിതപരിശോധന സംഘടിപ്പിക്കുന്നതിനെ കുറിച്ച് അന്ന് പ്രാദേശിക ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു. അതേസമയം റഷ്യൻ സൈന്യവും പ്രാദേശിക വിഘടനവാദ ശക്തികളും ചേര്‍ന്ന് ലുഹാൻസ്‌ക്‌ മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ഡൊനെറ്റ്സ്‌ക്‌ മേഖലയുടെ 60 ശതമാനം കൈവശപ്പെടുത്തുകയും ചെയ്‌തിരുന്നു.

Also Read:ഹിജാബ് ധരിച്ചില്ല: യുഎസ് മാധ്യമ പ്രവർത്തകയുമായുള്ള അഭിമുഖം നിരസിച്ച് ഇറാന്‍ പ്രസിഡന്‍റ്

ഇതേസമയത്ത് കിഴക്കന്‍ മേഖലയില്‍ റഷ്യയുടെ ആക്രമണം മന്ദഗതിയിലായതും കെർസൺ മേഖലയിലെ പ്രദേശങ്ങൾ തിരിച്ചുപിടിക്കാനുള്ള യുക്രൈൻ നീക്കവും ഹിതപരിശോധന നവംബര്‍ വരെ നീണ്ടേക്കാമെന്ന സൂചനയും നല്‍കി. എന്നാല്‍ സെപ്‌റ്റംബറിലെ യുക്രെെയ്‌ന്‍ മിന്നലാക്രമണം റഷ്യന്‍ പദ്ധതികള്‍ക്ക് മാറ്റം വരുത്തി. മാത്രമല്ല ഈ ആക്രമണം വടക്കുകിഴക്കൻ കാർകീവ് മേഖലയിലെ വിശാലമായ പ്രദേശങ്ങളിൽ നിന്ന് റഷ്യൻ സൈന്യത്തെ പിൻവാങ്ങാൻ നിർബന്ധിതരാക്കുകയും, യുക്രൈന്‍ കൂടുതൽ നേട്ടം കൊയ്യുമെന്ന സാധ്യതകള്‍ ഉയർത്തുകയും ചെയ്‌തു.

നിലവില്‍ ഹിതപരിശോധന നടത്തി പിടിച്ചടക്കിയ പ്രദേശങ്ങൾ റഷ്യയിലേക്ക് കൂട്ടിച്ചേര്‍ക്കുന്നത് വഴി യുക്രൈന്‍ പ്രത്യാക്രമണത്തെ തടയാനും അധിനിവേശ മേഖലകൾ കൈവിട്ടുപോയെന്ന് യുക്രൈന് മനസിലാക്കി കൊടുക്കാനുമാണ് റഷ്യന്‍ നീക്കമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

ഹിതപരിശോധന കഴിഞ്ഞാല്‍:കരിങ്കടൽ ഉപദ്വീപ് മേഖലയില്‍ മേല്‍ക്കൈ നേടിയ ശേഷം റഷ്യൻ സേനയുടെ സൂക്ഷ്‌മ നിരീക്ഷണത്തിലായിരുന്നു 2014 ലെ ക്രീമിയയിലെ ഹിതപരിശോധന. മാത്രമല്ല ഈ പ്രദേശത്തുള്ള ഭൂരിഭാഗം നിവാസികളും മുമ്പേ റഷ്യന്‍ അനുകൂലികളായിരുന്നു. 2014 മുതൽ ഡോൺബാസിന്‍റെ സിംഹഭാഗം പ്രദേശങ്ങളും നിയന്ത്രിച്ചിരുന്ന വിഘടനവാദികളും വളരെക്കാലമായി റഷ്യയിൽ ചേരാൻ താത്‌പര്യം പ്രകടിപ്പിച്ചിരുന്നു. എതിര്‍സ്വരമുള്ളവര്‍ മൗനവും ഭാവിച്ചു. എന്നാല്‍ പ്രദേശത്ത് കലാപം തുടങ്ങിയപ്പോള്‍ തന്നെ വിഘടനവാദികൾ ഹിതപരിശോധന സംഘടിപ്പിച്ചു. ഇതില്‍ ഭൂരിഭാഗം ആളുകളും റഷ്യയിൽ ചേരാൻ വോട്ട് ചെയ്‌തു. എന്നാല്‍ റഷ്യ അന്ന് ഇത് അവഗണിക്കുകയായിരുന്നു.

ക്രീമിയ കൂട്ടിച്ചേര്‍ത്ത് ആഴ്‌ചകള്‍ക്ക് ശേഷം ഈ രണ്ട് പ്രദേശങ്ങളും യുക്രൈനില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. എന്നാല്‍ എട്ടുവര്‍ഷത്തിന് ഇപ്പുറം റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിന്‍ തങ്ങളുടെ താമസക്കാരെ സംരക്ഷിക്കുന്നു എന്ന വ്യാജേന അധിനിവേശം നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ അധിനിവേശത്തിന്‍റെ ആദ്യ ദിവസങ്ങളില്‍ തെക്കൻ പ്രദേശങ്ങളിൽ റഷ്യൻ വിരുദ്ധ വികാരം ആളിക്കത്തി. ഇതോടെ നൂറുകണക്കിന് കീവ് അനുകൂല പ്രവര്‍ത്തകര്‍ അറസ്‌റ്റ് ചെയ്യപ്പെടുകയും മറ്റുള്ളവരെ നിര്‍ബന്ധിതമായി നാടുകടത്തുകയും പതിനായിരങ്ങൾ പലായനം ചെയ്യുകയും ചെയ്‌തു.

Also Read:യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പുടിന്‍ മുന്‍കൈയെടുക്കണമെന്ന് മോദി

സൈന്യം കെർസൺ മേഖലയിലേക്കും സപോരിജിയ മേഖലയിലേക്കും കടന്നതോടെ റഷ്യ നിയോഗിച്ച അധികാരികൾ യുക്രൈനിയന്‍ ടിവി സംപ്രേക്ഷണം വിച്ഛേദിക്കുകയും പകരം റഷ്യൻ പ്രോഗ്രാമിങ് സ്ഥാപിക്കുകയും ചെയ്‌തു. താമസക്കാർക്ക് റഷ്യൻ പാസ്‌പോർട്ടുകൾ നല്‍കിയും, കറന്‍സിയായ റൂബിൾ അവതരിപ്പിച്ചും, റഷ്യയിൽ ചേരുന്നതിന് റഷ്യൻ ലൈസൻസ് പ്ലേറ്റുകൾ നൽകുകയും ചെയ്‌തു. റഷ്യ നിയമിച്ച ഭരണകൂടങ്ങൾ യുക്രൈന്‍ റെസിസ്‌റ്റൻസ് മൂവ്‌മെന്‍റിന്‍റെ അംഗങ്ങള്‍ക്ക് നേരെ ഇടയ്‌ക്കിടെ ആക്രമണം നടത്തുകയും പ്രാദേശിക ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുകയും ചെയ്‌തു. കൂടാതെ സര്‍ക്കാര്‍ കെട്ടിടങ്ങളിലേക്കും പോളിങ് സ്‌റ്റേഷനുകളിലേക്കും ബോംബെറിയുകയും യുക്രൈന്‍ സൈന്യത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിടുകയും ചെയ്‌തു.

വോട്ടിങിന്‍റെ നിയമസാധുത:സ്വതന്ത്ര മോണിറ്ററുമാരുടെ അഭാവത്തിലാണ് അഞ്ച് ദിവസത്തെ ഹിതപരിശോധന പ്രക്രിയ നടക്കുക. അതുകൊണ്ടുതന്നെ ഫലത്തിൽ കൃത്രിമം കാണിക്കുന്നതിന് മതിയായ സൗകര്യം ലഭിക്കും. ഈ ആഴ്‌ച തുടക്കത്തില്‍ റഫറണ്ടം പ്രഖ്യാപിച്ചപ്പോൾ തന്നെ പാശ്ചാത്യ രാജ്യങ്ങള്‍ അതിന്‍റെ നിയമസാധുതയെ ചോദ്യം ചെയ്‌തിരുന്നു. യുഎസ് പ്രസിഡന്‍റ്‌ ജോ ബൈഡനും ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസും ഇതിനെ തട്ടിപ്പ് എന്നാണ് വിശേഷിപ്പിച്ചത്. ഫ്രഞ്ച് പ്രസിഡന്‍റ്‌ ഇമ്മാനുവൽ മാക്രോണാകട്ടെ ഇതിന് നിയമപരമായ പ്രത്യാഘാതങ്ങളുണ്ടാകില്ല എന്നാണറിയിച്ചത്. എന്നാല്‍ യുക്രൈന്‍ പ്രസിഡന്‍റ വോളോഡിമർ സെലെൻസ്‌കി ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ബഹളം എന്നാണ് ഇതിനെക്കുറിച്ച് അഭിപ്രായപ്പെട്ടത്.

Also Read:

റഷ്യയുടെ പടയൊരുക്കം സൂചിപ്പിക്കുന്നതെന്ത്:റഫറണ്ടം പ്രഖ്യാപിച്ച് ഒരു ദിവസത്തിന് ശേഷം യുക്രൈനിലുള്ള തന്‍റെ സേനയെ ശക്തിപ്പെടുത്താന്‍ ഭാഗികമായി കരുതല്‍ സേനാംഗങ്ങളെ അണിനിരത്താൻ പുടിൻ ഉത്തരവിട്ടു. കൂടാതെ റഷ്യൻ പ്രദേശത്തെ ഏത് ആക്രമണത്തെയും പ്രതിരോധിക്കാൻ ആണവായുധങ്ങൾ ഉപയോഗിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യമായി സൈനിക മുന്‍പരിചയമുള്ള ഏതാണ്ട് മൂന്ന് ലക്ഷം കരുതല്‍ സേനാംഗങ്ങളെ വിളിക്കാന്‍ ഉദ്ദേശിക്കുന്നതായും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. ഇതോടെ പുടിന്‍റെ ഉത്തരവ് വിശാലമാണെന്ന് നിരീക്ഷകരും അഭിപ്രായപ്പെട്ടു.

അതേസമയം സേനയിലേക്ക് ഒരു ദശലക്ഷം പുരുഷ സൈനികരെ കൂട്ടിച്ചേര്‍ക്കലാണ് റഷ്യയുടെ ലക്ഷ്യമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ വളരെ നാളുകളായി ജനപ്രീതിയില്ലാത്ത ഇത്തരം നീക്കങ്ങള്‍ സ്വീകരിച്ചത് വഴി പുടിന്‍റെ പിന്തുണ അടിത്തറക്ക് കോട്ടം സംഭവിച്ചിട്ടുണ്ട്. മാത്രമല്ല യുക്രൈന്‍ മിന്നല്‍ പ്രത്യാക്രമണം 1,000 കിലോമീറ്റർ മുൻനിരയെ പരിമിതമായ സേനയെ ഉപയോഗിച്ച് നിയന്ത്രിക്കാനുള്ള റഷ്യയുടെ കഴിവില്ലായ്‌മയെ തുറന്നുകാട്ടിയതായും സേനയിലേക്ക് പുതുതായി വിളിക്കപ്പെട്ട കരുതല്‍ സേനാംഗങ്ങള്‍ യുദ്ധത്തിന് സജ്ജരാക്കാൻ മാസങ്ങളെടുക്കുമെന്ന് സൈനിക വിദഗ്‌ധർ അഭിപ്രായപ്പെടുന്നുണ്ട്.

Also Read:വിദേശകാര്യ മന്ത്രി യുഎസില്‍; ക്‌സാബ കൊറോസിയുമായി കൂടിക്കാഴ്‌ച നടത്തി എസ് ജയ്‌ശങ്കര്‍

പുട്ടിന്‍റെ ആണവ ഭീഷണി കാര്യമാക്കണോ?:അപമാനകരമായ തോൽവികൾ ഒഴിവാക്കാനുള്ള പുടിന്‍റെ പുതിയ നീക്കമായാണ് റഷ്യന്‍ പ്രദേശം സംരക്ഷിക്കാൻ ആണവായുധങ്ങൾ ഉപയോഗിക്കുമെന്നുള്ള പ്രഖ്യാപനമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. മാത്രമല്ല നിലവില്‍ റഷ്യയുടെ ഭാഗമാകാൻ പോകുന്ന പ്രദേശങ്ങളിലേക്ക് ആക്രമണം നടത്തുന്നത് തടയാന്‍ യുക്രൈനിനുള്ള മൂർച്ചയുള്ള മുന്നറിയിപ്പായും ഇത് കരുതപ്പെടുന്നു. എന്നാല്‍ യുക്രൈനിനും പാശ്ചാത്യ പിന്തുണക്കാർക്കുമുള്ള അന്ത്യശാസനമായാണ് നിരീക്ഷകർ പുടിന്‍റെ പ്രഖ്യാപനത്തെ കാണുന്നത്.

മാത്രമല്ല നാല് യുക്രൈന്‍ പ്രദേശങ്ങള്‍ കൂടെക്കൂട്ടിയ ശേഷം ആണവായുധങ്ങൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ ഏത് റഷ്യൻ ആയുധങ്ങളും പ്രതിരോധിക്കാന്‍ ഉപയോഗിക്കാമെന്ന് പുടിൻ അധ്യക്ഷനായ റഷ്യയുടെ സെക്യൂരിറ്റി കൗൺസിൽ ഡെപ്യൂട്ടി മേധാവി ദിമിത്രി മെദ്‌വദേവ് വ്യാഴാഴ്‌ച (22.09.2022) വ്യക്തമാക്കിയത് പുടിന്‍റെ ഭീഷണി ശക്തിപ്പെടുന്നതായി കരുതുന്നവരും കുറവല്ല. ആവശ്യമെങ്കില്‍ ഭൂഖണ്ഡാന്തര ബാലിസ്‌റ്റിക് മിസൈലുകളും ലോംഗ് റേഞ്ച് ബോംബറുകളും ഉൾപ്പെടുന്ന നിര്‍ണായക ആണവായുധങ്ങൾ ഉപയോഗിക്കുമെന്ന ഭീഷണി യുക്രൈനിന് നേരെ മാത്രമല്ല യുഎസിനും അനുബന്ധ കക്ഷികള്‍ക്കും കൂടിയുള്ളതാണെന്നും റഷ്യ വ്യക്തമാക്കുന്നുമുണ്ട്. എന്നാല്‍ ആണവായുധ പ്രയോഗ ഭീഷണികളെ വിടുവായത്തമായി കണക്കാക്കുന്നുവെന്നാണ് സെലന്‍സ്‌കിയുടെ നിലപാട്. ഇതിനൊപ്പം അധിനിവേശ പ്രദേശങ്ങളെല്ലാം തന്നെ സ്വതന്ത്രമാക്കുമെന്നും അദ്ദേഹം പ്രതിജ്ഞയെടുക്കുന്നുമുണ്ട്.

Also Read:റഷ്യയുടെ അനുമതി ഇല്ലാതെ കടല്‍യാത്ര; പുതിയ ജലപാത തുറന്ന് പോളണ്ട്

ABOUT THE AUTHOR

...view details