കേരളം

kerala

ETV Bharat / international

'ഓള്' ഒരു സംഭവമാണ്; ഖത്തറില്‍ നടക്കുന്ന ലോകകപ്പ് കാണാന്‍ ഒറ്റക്ക് വണ്ടിയോടിച്ച് നാജി നൗഷി - മലപ്പുറം

ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പ് കാണാന്‍ റോഡ് മാര്‍ഗം ഒറ്റക്ക് വണ്ടിയോടിച്ച് യാത്ര ആരംഭിച്ച നാജി നൗഷി എന്ന മാഹി സ്വദേശിനി

Qatar World Cup  Qatar  Qatar World Cup inspiring news  Naji Noushi  Mahi  ഓള്  ലോകകപ്പ്  ഖത്തറില്‍ നടക്കുന്ന ലോകകപ്പ്  യാത്ര ആരംഭിച്ച് നാജി നൗഷി  നാജി നൗഷി  നാജി  ഫിഫ  റോഡ് മാര്‍ഗം  ഒറ്റക്ക് വണ്ടിയോടിച്ച്  മാഹി  മലപ്പുറം  പെരിന്തൽമണ്ണ
'ഓള്' ഒരു സംഭവമാണ്; ഖത്തറില്‍ നടക്കുന്ന ലോകകപ്പ് കാണാന്‍ ഒറ്റക്ക് വണ്ടിയോടിച്ച് യാത്ര ആരംഭിച്ച് നാജി നൗഷി

By

Published : Oct 20, 2022, 11:07 PM IST

മലപ്പുറം:ഫിഫ ലോകകപ്പ് നടക്കുന്ന ഖത്തറിലേക്ക് ഒറ്റക്ക് വണ്ടിയോടിച്ച് യാത്ര ആരംഭിച്ച നാജി നൗഷിക്ക് പെരിന്തൽമണ്ണയിൽ ഗംഭീര സ്വീകരണം. മുംബൈ വരെ റോഡ് മാർഗവും തുടർന്ന് കപ്പലിലും, പിന്നീട് ജിസിസി രാജ്യങ്ങളിലൂടെ റോഡുമാർഗവും ഒറ്റക്ക് യാത്ര ചെയ്ത് ഡിസംബര്‍ 10ന് ഖത്തറില്‍ എത്തുമെന്നാണു നാജി നൗഷിയുടെ പ്രതീക്ഷ. അതേസമയം രണ്ടുമാസത്തോളം നീണ്ടു നില്‍ക്കുന്ന നാജി നൗഷിയുടെ യാത്രയില്‍ കൂട്ടിന് ഓള് എന്ന് പേരിട്ട മഹീന്ദ്ര ഥാര്‍ ജീപ്പ് മാത്രമാണുള്ളത്.

ഖത്തറില്‍ ലോക കാല്‍പന്തുകളിയുടെ ആരവം ഉയര്‍ന്നതോടെയാണ് ഇത്തരമൊരു ആഗ്രഹം മാഹിക്കാരി നാജിയുടെ ഉള്ളില്‍ ഉടലെടുത്തത്. തുടര്‍ന്ന് ജൂലൈ മുതല്‍ യാത്രയ്ക്കുള്ള ഒരുക്കത്തിലായിരുന്നു നാജി. അതിനായി കണ്ടെത്തിയ മാര്‍ഗമായിരുന്നു ഇന്ത്യൻ നിർമിത 'ഥാര്‍'. കടുത്ത അര്‍ജന്റീന ആരാധികയായ നാജിക്ക് യാത്രകള്‍ പോലെ തന്നെ കാല്‍പന്തും പ്രിയമാണ്. മറ്റൊരു രാജ്യത്തേക്ക് വണ്ടിയോടിച്ച് പോകുന്ന വനിതയെ കുറിച്ച് കേള്‍ക്കുമ്പോള്‍ കേള്‍വിക്കാര്‍ക്ക് അതിശയം തോന്നാമെങ്കിലും നാജിയെ അടുത്തറിയുന്നവര്‍ക്ക് അത്ഭുതം തോന്നില്ല. കാരണം ലോറിയില്‍ ലിഫ്റ്റ് തേടി നേപ്പാളിലേക്കും, എവറസ്‌റ്റ് ബേസ് ക്യാംപിന്‍റെ നെറുകയിലേക്കും, ലക്ഷദ്വീപിലേക്കും ഒറ്റക്ക് മൂന്നു യാത്രകൾ നടത്തി ശ്രദ്ധ നേടിയയാളാണ് നാജി.

'ഓള്' ഒരു സംഭവമാണ്; ഖത്തറില്‍ നടക്കുന്ന ലോകകപ്പ് കാണാന്‍ ഒറ്റക്ക് വണ്ടിയോടിച്ച് നാജി നൗഷി

മാഹി സ്വദേശിനിയായ നാജി ഏഴു വര്‍ഷമായി ഒമാനിലാണ് താമസം. അഞ്ച് മക്കളുടെ മാതാവ് കൂടിയായ നാജി, മക്കളെ സ്വന്തം മാതാവിനെ ഏല്‍പ്പിച്ചാണ് സ്വപ്‌നങ്ങളിലേക്ക് വണ്ടിയെടുത്ത് ഇറങ്ങിയത്. യാത്രയ്ക്കിടെ ഭക്ഷണവും വിശ്രമവുമെല്ലാം വാഹനത്തില്‍ തന്നെയാണ്. ഇതിനായി കിടക്കാന്‍ ടെന്‍റും, ഭക്ഷണം പാചകം ചെയ്തു കഴിക്കാനുള്ള അടുക്കളയും ഥാറില്‍ സജ്ജമാണ്. അതേസമയം കണ്ണൂരിൽ നിന്നാരംഭിച്ച നാജിയുടെ 'ലോകകപ്പ് യാത്രക്ക്' ഖത്തറിലടക്കം ബ്രാഞ്ചുകളുള്ള ടീ ടൈമിന്‍റെ നേതൃത്വത്തിലാണ് പെരിന്തൽമണ്ണയിൽ സ്വീകരണമൊരുക്കിയത്. യാത്രയുടെ രണ്ടാം ഘട്ട ഫ്ലാഗ് ഓഫിന് ചലിച്ചിത്രതാരം ശിന്ദ്ര മുഖ്യാഥിതിയായി. ടീ ടൈം മനേജ്മെന്‍റ് പ്രതിനിധികളായ ഹീനഫ താമരശേരി, മജിദ് കണ്ടപ്പത്ത്, അഷറഫ് സി.പി, അമീർ കാളികാവ് എന്നിവർ പങ്കെടുത്തു.

ABOUT THE AUTHOR

...view details