മോസ്‌കോ: റഷ്യ സൈന്യം കിഴക്കന്‍ യുക്രൈനില്‍ പോരാടുന്നത് മാതൃരാജ്യത്തെ സംരക്ഷിക്കാനെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ പുടിന്‍. രണ്ടാം ലോകാമഹായുദ്ധത്തില്‍ നാസി ജര്‍മ്മനിക്കെതിരായ സോവിയറ്റ് യൂണിയന്‍റെ വിജയം വാര്‍ഷിക ദിനത്തില്‍ സൈനിക പരേഡിന് ആരംഭം കുറിച്ച് സംസാരിക്കുകയായിരുന്നു പുടിന്‍. റഷ്യയെ പ്രകോപിപ്പിച്ചത് പാശ്ചാത്യ രാജ്യങ്ങളാണെന്നും പുടിന്‍ ആരോപിച്ചു.
റഷ്യന്‍ സൈന്യം പൊരുതുന്നത് മാതൃരാജ്യത്തെ സംരക്ഷിക്കാനെന്ന് പുടിന്‍ - റഷ്യ യുക്രൈന്‍ യുദ്ധം
പാശ്ചത്യ രാജ്യങ്ങളാണ് യുക്രൈനിലെ സൈനിക നടപടിക്ക് റഷ്യയെ പ്രകോപിപ്പിച്ചതെന്നും 'വിജയ ദിന'ത്തില്‍ നടത്തിയ പ്രസംഗത്തില്‍ പുടിന്‍ ആരോപിച്ചു

റഷ്യന്‍ സൈന്യം പൊരുതുന്നത് മാതൃരാജ്യത്തെ സംരക്ഷിക്കാനെന്ന് പുടിന്‍
നാസിസത്തിനെതിരായി റഷ്യ യുക്രൈനില്‍ യുദ്ധം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ആഗോള യുദ്ധത്തിന്‍റെ ഭീകരമായ അവസ്ഥ വീണ്ടും ഉണ്ടാവാതിരിക്കാന്‍ വേണ്ടുന്നതല്ല ചെയ്യേണ്ടത് ആവശ്യമാണ്. കിഴക്കന്‍ യുക്രൈനിലെ സൈനിക നടപടി ഒഴിച്ചുകൂടാന്‍ ആവാത്തതാണെന്നും പുടിന്‍ മോസ്കോയിലെ ചുവപ്പ് ചത്വരത്തില്‍ പറഞ്ഞു. എന്നാല്‍ പുടിന്‍റെ പ്രസംഗത്തിന്‍ സൈനിക നടപടിയിലെ വിജയ പ്രഖ്യാപനമോ കൂടുതല്‍ സൈനിക വിന്യാസത്തെകുറിച്ചോ പ്രഖ്യാപനമില്ല.