കൊളംബോ: മുൻ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയും അദ്ദേഹത്തിന്റെ കുടുംബവം ഔദ്യോഗിക വസതി വിട്ടില്ലെന്ന് അഭ്യാഹങ്ങള്‍ക്ക് പിന്നാലെ ടെമ്പിൾ ട്രീസിന് മുമ്പില്‍ വന്‍ പ്രതിഷേധം. ട്രിങ്കോമാലി നേവൽ ബേസിനടുത്താണ് പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്. ഭക്ഷണം, ഇന്ധനം, വൈദ്യുതി എന്നിവയുടെ രൂക്ഷമായ ക്ഷാമം കാരണമുണ്ടായ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി രാജിവച്ചിരുന്നു.
പ്രതിഷേധം ശക്തമായതോടെ രാജ്യത്ത് വന്‍തോതിലുള്ള ആക്രമങ്ങളാണ് നടക്കുന്നത്. കൊളംബോയിലും മറ്റ് നഗരങ്ങളിലും നടന്ന അക്രമങ്ങളിൽ 200ഓളം പേർക്ക് പരിക്കേറ്റു. ഇതിന് പിന്നാലെ പ്രധാനമന്ത്രി രാജിവച്ചത്. രാജി വാര്‍ത്ത പുറത്ത് വന്നതോടെ രജപക്സെ അനുകൂലികള്‍ പ്രതിഷേധക്കാരെ ആക്രമിച്ചു.
ഇതോടെ സംഭവങ്ങള്‍ കലാപത്തിലേക്ക് നീങ്ങുകയായിരുന്നു. കലാപ പശ്ചാത്തലത്തില്‍ അധികാരികള്‍ തലസ്ഥാനത്ത് സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ടെമ്പിൾ ട്രീസിൽ നിന്ന് ഇറങ്ങിയ ശേഷവും മഹിന്ദ രാജപക്‌സെയും അദ്ദേഹത്തിന്റെ ചില കുടുംബാംഗങ്ങളും അവിടെയുണ്ടെന്ന് റിപ്പോർട്ടാണ് വീണ്ടും പ്രതിഷേധങ്ങളിലേക്ക് നയിച്ചത്. പ്രധാന മന്ത്രിയുടെ വസതി വളഞ്ഞ പ്രതിഷേധക്കാരെ തടുക്കാന്‍ പൊലീസിനും സൈനികര്‍ക്കും കഴിയാത്ത അവസ്ഥലിയിലാണ്. ഇതിനിടെ ചിലര്‍ വീട് ആക്രമിക്കുകയും ചെയ്തു.