ന്യൂഡല്‍ഹി :ഇസ്രയേല്‍ ആക്രമണത്തില്‍ഗാസയില്‍ പതിനായിരത്തോളം പേര്‍ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക റോബര്‍ട്ട് വദ്ര(Priyanka Robert Vadra). ഈ കൊലപാതകങ്ങള്‍ അംഗീകരിക്കാനാകാത്തതാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരുകള്‍ ഈ നശീകരണങ്ങളെ പിന്തുണയ്ക്കുന്നതില്‍ ലജ്ജ തോന്നുന്നു. ഈ വംശഹത്യയെ(genicide) പിന്തുണയ്ക്കുന്നവര്‍ക്ക് ഇപ്പോഴും യാതൊരു ഞെട്ടലും തോന്നുന്നില്ല.
കൊല്ലപ്പെട്ടവരില്‍ പകുതിയും കുഞ്ഞുങ്ങളാണെന്നത് അപലപനീയമാണ്. ഓരോ പത്ത് മിനിട്ടിലും ഒരു കുഞ്ഞ് എന്ന തോതിലാണ് ഗാസയില്‍ കൊല്ലപ്പെടുന്നതെന്ന ലോകാരോഗ്യ സംഘടനയുടെ (who) കണക്കുകളും എക്‌സ് പോസ്റ്റില്‍ പ്രിയങ്ക ചൂണ്ടിക്കാട്ടി. ഇപ്പോഴിതാ നവജാത ശിശുക്കളെ ഇന്‍ക്യുബേറ്ററില്‍ നിന്ന് നീക്കി മരണത്തിന് എറിഞ്ഞ് കൊടുത്തിരിക്കുന്നു. എന്നിട്ടും ഈ വംശഹത്യയെ പിന്തുണയ്ക്കുന്നവര്‍ക്ക് യാതൊരു അസ്വസ്ഥതയുമില്ല.