ഇസ്ലാമബാദ് :അതിരൂക്ഷമായ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുകയാണ് പാകിസ്ഥാന്‍. വിലക്കയറ്റം 38.42 ശതമാനത്തില്‍ എത്തി. അവശ്യ സാധനങ്ങളിന്‍മേലുള്ള വിലക്കയറ്റത്തിന് ശമനമില്ല.
അന്താരാഷ്‌ട്ര നാണയ നിധിയുടെ(ഐഎംഎഫ്) നിബന്ധനകള്‍ അംഗീകരിക്കുന്നതിന്‍റെ ഭാഗമായി പെട്രോളിയം ഉത്പന്നങ്ങള്‍ക്കടക്കം നികുതി വര്‍ധിപ്പിച്ചതാണ് വീണ്ടും വിലക്കയറ്റത്തിലേക്ക് നയിച്ചത്. 7 ബില്യണ്‍ യുഎസ് ഡോളര്‍ വായ്‌പാ കരാറിലാണ് പാകിസ്ഥാന്‍ ഐഎംഎഫുമായി ഏര്‍പ്പെട്ടിരിക്കുന്നത്.
ഐഎംഎഫ് മുന്നോട്ടുവയ്ക്കുന്ന നിബന്ധനകള്‍ അംഗീകരിക്കുന്ന പക്ഷം ഗഡുക്കളായിട്ടാണ് ഈ വായ്‌പ ലഭിക്കുക. 1.1 ബില്യണ്‍ യുഎസ് ഡോളര്‍ ലഭിക്കുന്നതിനായാണ് പെട്രോളിയം ഉത്പന്നങ്ങള്‍ക്കടക്കം പാകിസ്ഥാന് ഇപ്പോള്‍ നികുതി വര്‍ധിപ്പിക്കേണ്ടി വന്നത്. ഹ്രസ്വകാലത്തേക്കുള്ള പണപ്പെരുപ്പം കണക്കാക്കുന്നതിനായിട്ടുള്ള എസ്‌പിഐ(Sensitive Price Index) ആണ് വാര്‍ഷിക അടിസ്ഥാനത്തില്‍ 38.42 ശതമാനമായി ഈ വാരാന്ത്യം(18.02.2022) ഉയര്‍ന്നത്.