അങ്കാറ (തുര്‍ക്കി): തെക്കുകിഴക്കന്‍ തുര്‍ക്കിയിലും അയല്‍ രാജ്യമായ സിറിയയിലും തുടര്‍ച്ചയായുണ്ടായ ഭൂചലനത്തില്‍ 568 പേര്‍ മരിച്ചു. 2,300ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഭൂചലനത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന് ആളുകളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം തുടരുകയാണ്.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ റിക്‌ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഒടുവില്‍ അനുഭവപ്പെട്ടത്. തുര്‍ക്കിയിലെ പല പ്രവിശ്യകളിലും ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ട്. തുർക്കിയിലെ മലത്യ പ്രവിശ്യയിൽ 130 കെട്ടിടങ്ങളും ദിയാർബക്കിറിൽ 15 കെട്ടിടങ്ങളും തകർന്നു.
തെക്കൻ ഉസ്‌മാനിയ പ്രവിശ്യയിൽ 34 ഓളം കെട്ടിടങ്ങൾ തകർന്നതായി ഉസ്‌മാനിയ ഗവർണർ പറഞ്ഞു. പ്രധാന നഗരമായ ഗാസിയാന്‍ടെപ്പില്‍ നിന്ന് ഏകദേശം 33 കിലോമീറ്റര്‍ അകലെയാണ് ആദ്യത്തെ ഭൂചലനം അനുഭവപ്പെട്ടത്. 6.7 തീവ്രതയാണ് രേഖപ്പെടുത്തിയത്.
7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കഹ്‌റമന്‍മാരാസ് പ്രവിശ്യയിലെ പസാര്‍സിക് പട്ടണത്തിലാണ് അനുഭവപ്പെട്ടത് എന്ന് തുർക്കി ദുരന്ത നിവാരണ ഏജന്‍സിയായ എഎഫ്എഡി അറിയിച്ചു. സിറിയയിലെ സർക്കാർ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ 99 മരണമാണ് റിപ്പോര്‍ട്ട് ചെയ്‌തത്. 334 പേർക്ക് പരിക്കേറ്റു. വടക്കൻ നഗരമായ അലപ്പോയിലും ഹാമയിലും ചില കെട്ടിടങ്ങൾ തകർന്നതായി സിറിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്‌തു.
സിറിയയുടെ വിമതരുടെ നിയന്ത്രണത്തിലുള്ള വടക്കുപടിഞ്ഞാറൻ തുർക്കി അതിർത്തിയിൽ നിരവധി കെട്ടിടങ്ങൾ തകർന്നതായി പ്രതിപക്ഷ സിറിയൻ സിവിൽ ഡിഫൻസ് അറിയിച്ചു. ഇവിടെ 20 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ബെയ്‌റൂട്ടിലും ഡമാസ്‌കസിലും കെട്ടിടങ്ങൾ കുലുങ്ങിയതില്‍ ഭയന്ന് ആളുകള്‍ തെരുവിലിറങ്ങി.