കേരളം

kerala

ETV Bharat / international

യുക്രൈന്‍ സംഘര്‍ഷം അന്തിമ ദുരന്തത്തിലേക്ക്‌ നയിക്കുമെന്ന്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ - യുക്രൈന്‍ സംഘര്‍ഷം

Ukraine conflict: യുക്രൈൻ സംഘർഷം രൂക്ഷമാകുന്നത് അന്തിമ ദുരന്തത്തിലേക്ക് നയിക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ. യുക്രൈനിലെ സംഘര്‍ഷം വര്‍ധിക്കുന്നത്‌ മനുഷ്യരാശിയുടെ അന്ത്യം കുറിക്കുന്ന ഒരു അന്തിമ വിപത്തിലേക്ക്‌ നയിക്കാന്‍ സാധ്യതയുണ്ടെന്ന്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ മുന്നറിയിപ്പ്‌ നല്‍കി.

Pope Francis warns Ukraine conflict escalation  Ukraine conflict  യുക്രൈന്‍ സംഘര്‍ഷം  ഫ്രാന്‍സിസ്‌ മാര്‍പാപ്പ മുന്നറിയിപ്പ്‌ നല്‍കി
യുക്രൈന്‍ സംഘര്‍ഷം അന്തിമ ദുരന്തത്തിലേക്ക്‌ നയിക്കുമെന്ന്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ

By

Published : Apr 17, 2022, 8:07 AM IST

Pope Francis warns Ukraine conflict escalation: യുക്രൈൻ സംഘർഷം രൂക്ഷമാകുന്നത് അന്തിമ ദുരന്തത്തിലേക്ക് നയിക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ. യുക്രൈനിലെ സംഘര്‍ഷം വര്‍ധിക്കുന്നത്‌ മനുഷ്യരാശിയുടെ അന്ത്യം കുറിക്കുന്ന ഒരു അന്തിമ വിപത്തിലേക്ക്‌ നയിക്കാന്‍ സാധ്യതയുണ്ടെന്ന്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ ഈസ്റ്റര്‍ ദിനസന്ദേശത്തില്‍ മുന്നറിയിപ്പ്‌ നല്‍കി.

പാശ്ചാത്യ രാഷ്‌ട്രീയക്കാരും പത്രപ്രവര്‍ത്തകരും യുക്രൈനിനുള്ളിലെ റഷ്യന്‍ ലക്ഷ്യങ്ങളില്‍ ആക്രമണം നടത്താന്‍ നിരോധന മേഖല ഏര്‍പ്പെടുത്തണമെന്ന്‌ വാദിക്കുന്നതിനെ തുടര്‍ന്ന്‌ സംഘര്‍ഷം കൂടുതല്‍ വഷളാകാന്‍ സാധ്യതയുണ്ട്‌. പറക്ക നിരോധിത മേഖല ഏർപ്പെടുത്തിയാൽ, അത് നാറ്റോ സേനയെ റഷ്യയുമായി നേരിട്ടുള്ള പോരാട്ടത്തിലേക്ക് കൊണ്ടുവരും.

'പറക്ക നിരോധിത മേഖല ഏർപ്പെടുത്തുന്നതിന് സ്വന്തം അതിർത്തിക്ക് പിന്നില്‍ റഷ്യൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് നേരെയും ആക്രമണം ആവശ്യമാണ്. ആഗോള തെര്‍മോ ന്യൂക്ലിയര്‍ യുദ്ധമുണ്ടായാല്‍ മാനവികത ആദ്യം മുതല്‍ ആരംഭിക്കേണ്ടിവരുമെന്ന്‌ റോമിലെ തന്‍റെ പ്രസംഗത്തില്‍ മാര്‍പാപ്പ പറഞ്ഞു. ഒടുവില്‍ ആണവയുദ്ധമുണ്ടായാല്‍ എന്ത്‌ സംഭവിക്കും?' -മാര്‍പാപ്പ പറഞ്ഞു.

'ഇതിന് ശേഷമുള്ള ദിവസം- ഇനിയും ദിവസങ്ങളും മനുഷ്യരും ഉണ്ടെങ്കില്‍ ആദ്യം മുതല്‍ വീണ്ടും ആരംഭിക്കേണ്ടിവരും. ആദ്യം മുതല്‍ വീണ്ടും ആരംഭിക്കാന്‍ എല്ലാം നശിപ്പിക്കുന്നു.' -മാര്‍പാപ്പ പറഞ്ഞു.

Also Read: ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ സന്ദേശവുമായി ഇന്ന്‌ ഈസ്‌റ്റര്‍

ABOUT THE AUTHOR

...view details