വല്ലെറ്റ :റഷ്യയുടെ യുദ്ധം ബാലിശമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ദേശീയതാത്‌പര്യങ്ങളുടെ പേരില്‍ കാലഘട്ടത്തിന് അനുയോജ്യമല്ലാത്ത വിനാശകരമായ ആക്രമണമാണ് റഷ്യ നടത്തുന്നതെന്നും പോപ്പ് പറഞ്ഞു. റഷ്യയുടെയും പ്രസിഡന്‍റ് വ്ളാഡിമിര്‍ പുട്ടിന്‍റെയും പേരെടുത്ത് പറയാതെയാണ് വിമര്‍ശനം.
'രാജ്യങ്ങളിലെ അധിനിവേശവും ക്രൂരമായ പോരാട്ടങ്ങളും ആണവ ഭീഷണികളും ഒരു വിദൂര ഭൂതകാലത്തിന്‍റെ ഓര്‍മകള്‍ മാത്രമായാണ് കണ്ടിരുന്നത്. എന്നാല്‍, തെറ്റായ വാദം നിരത്തി ചില ശക്തികള്‍ വിനാശകരമായ ആക്രമണവും ആണവയുദ്ധത്തിന്‍റെ ഭീഷണിയും ലോകത്ത് അഴിച്ചുവിടുകയാണിപ്പോള്‍'. യൂറോപ്യന്‍ രാജ്യമായ മാൾട്ട സന്ദര്‍ശന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.