കേരളം

kerala

ETV Bharat / international

'പശ്ചാത്തപിച്ച്' ഗായിക മഡോണ ; 'ഫ്രാൻസിസ് മാർപ്പാപ്പയെ കാണണം' - Madonna 2006 crucified performance in Rome

2006ൽ റോമിൽ നടത്തിയ വിവാദ സ്റ്റേജ് ഷോയെ തുടർന്ന് കത്തോലിക്കാ സഭ പരസ്യമായി താരത്തെ വിമർശിച്ചിരുന്നു

pop singer Madonna wants to meet Pope Francis  pop singer Madonna wants to meet Pope Francis to discuss her blasphemous behaviour  പശ്ചാത്തപിച്ച് ഗായിക മഡോണ  ഫ്രാൻസിസ് മാർപ്പാപ്പയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് മഡോണ  അമേരിക്കൻ ഗായിക ഗാനരചയിതാവ് മഡോണ ട്വീറ്റ്  American singer and songwriter Madonna tweet  2006 റോം മഡോണ പെർഫോമൻസ്  മഡോണ കുരിശിൽ തറച്ച പെർഫോമൻസ്  Madonna 2006 crucified performance in Rome  crucification controversial performance by madonna
'പശ്ചാത്തപിച്ച്' ഗായിക മഡോണ; ഫ്രാൻസിസ് മാർപ്പാപ്പയെ കാണണമെന്ന് ആഗ്രഹം

By

Published : May 7, 2022, 9:24 AM IST

വാഷിങ്‌ടൺ :ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് അമേരിക്കൻ ഗായികയും ഗാനരചയിതാവുമായ മഡോണ. 2006ൽ റോമിൽ നടത്തിയ വിവാദ സ്റ്റേജ് ഷോയെ തുടർന്ന് കത്തോലിക്കാ സഭ പരസ്യമായി താരത്തെ വിമർശിച്ചിരുന്നു. എന്നാൽ ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സഭാ തലവനെ കണ്ട് അന്നത്തെ തന്‍റെ നിന്ദാപരമായ പെരുമാറ്റത്തെ കുറിച്ച് സംസാരിക്കണമെന്നാണ് മഡോണ ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

'ഹലോ പോപ്പ് ഫ്രാൻസിസ്, ഞാനൊരു നല്ല ക്രിസ്‌ത്യാനിയാണ്, ഇത് സത്യമാണ്! ഞാൻ അവസാനമായി കുമ്പസാരിച്ചിട്ട് പതിറ്റാണ്ടുകളായി. ചില പ്രധാന കാര്യങ്ങൾ ചർച്ച ചെയ്യാൻ നമുക്ക് ഒരു ദിവസം കൂടിക്കാഴ്‌ച നടത്താൻ കഴിയുമോ?' എന്നായിരുന്നു മഡോണയുടെ ട്വീറ്റ്. ശരിയായ പാതയിലേക്ക് തിരിയുന്നതിന് താൻ രണ്ടാമതൊരു അവസരം ആഗ്രഹിക്കുന്നുവെന്നും എന്നാൽ ഇപ്പോഴും താനൊരു കാതോലിക്ക വിശ്വാസി തന്നെയാണെന്നുമാണ് മഡോണയുടെ ട്വീറ്റിനെ ഉദ്ധരിച്ചുകൊണ്ട് പേജ് സിക്‌സ് റിപ്പോർട്ട് ചെയ്‌തത്.

2006ലെ പ്രകടനത്തിന്‍റെ ഭാഗമായി സ്വയം കുരിശില്‍ തറച്ച നിലയിൽ നിന്നുകൊണ്ടാണ് താരം ഗാനം ആലപിച്ചത്. താരത്തിന്‍റെ പ്രകടനത്തെ കത്തോലിക്കാ സഭ അപലപിക്കുകയും ഏറെ വിമർശിക്കുകയും ചെയ്‌തിരുന്നു. ബെനഡിക്‌ട് പതിനാറാമൻ മാർപാപ്പയുടെ അംഗീകാരത്തോടെ വിഷയത്തെ കുറിച്ച് സംസാരിച്ച അന്തരിച്ച കർദിനാൾ എർസിലിയോ ടോണിനി, 'പോപ്പ് രാജ്ഞി'യുടെ പ്രകടനത്തെ ദൈവനിന്ദ എന്നാണ് വിശേഷിപ്പിച്ചത്.

മുമ്പ് ഒരു പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിൽ, താൻ ഒരു കത്തോലിക്ക മതവിശ്വാസിയായാണ് വളർന്നതെന്നും മതവുമായുള്ള തന്‍റെ ബന്ധത്തെക്കുറിച്ച് പല വേദികളിലും വാചാലയായിട്ടുണ്ടെന്നും ആ പെരുമാറ്റം ഇപ്പോൾ തമാശയായി തോന്നുന്നുവെന്നും മഡോണ പരിഹസിച്ചിരുന്നു.

ABOUT THE AUTHOR

...view details