വത്തിക്കാന്‍ സിറ്റി: പതിനെട്ടാം നൂറ്റാണ്ടില്‍ ക്രിസ്‌തുമതം സ്വീകരിച്ച ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ് പ്രഖ്യാപനം നടത്തിയത്. വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്ന ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ സാധാരണക്കാരനാണ് ദേവസഹായം പിള്ള.
1712-ല്‍ പഴയ തിരുവിതാംകൂര്‍ രാജ്യത്തിന്‍റെ ഭാഗമായിരുന്ന കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡത്തിന് സമീപമുള്ള നട്ടാലത്ത് എന്ന സ്ഥലത്തെ ഒരു നായര്‍ കുടുംബത്തിലാണ് പിള്ളയുടെ ജനനം. ഹിന്ദു നായര്‍ കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന്‍റെ പേര് നീലകണ്‌ഠ പിള്ള എന്നായിരുന്നു. 1745-ലാണ് ക്രിസ്‌തുമതം സ്വീകരിച്ച പിള്ള "ലസാറസ്" എന്ന പേര് സ്വീകരിച്ചത്.