ബ്രസീലിയ: ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കാനുള്ള വഴികൾ ചർച്ച ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു.
ബ്രിക്സ് ഉച്ചകോടി; നരേന്ദ്ര മോദിയും വ്ളാഡിമിർ പുടിനും കൂടിക്കാഴ്ച നടത്തി - President Putin
കൂടിക്കാഴ്ചക്കിടെ ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനുള്ള വഴികൾ ചർച്ച ചെയ്തു
ബ്രിക്സ് ഉച്ചകോടി
പതിനൊന്നാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെയാണ് ബ്രസീലില്‍ എത്തിയത്. നൂതന ഭാവിക്കായുള്ള സാമ്പത്തിക പുരോഗതിയാണ് ഇത്തവണത്തെ ഉച്ചകോടിയുടെ അജണ്ട. ഭീകരവാദം, വ്യവസായം, വിദ്യാഭ്യാസ മേഖലയിലെ സഹകരണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകും. ഇത് ആറാം തവണയാണ് മോദി ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
Last Updated : Nov 14, 2019, 4:07 AM IST