കേരളം

kerala

ETV Bharat / international

PM Modi To Attend East Asia, ASEAN-Indian Summits : കിഴക്കനേഷ്യ ഉച്ചകോടിയിലും ആസിയാനിലും പങ്കെടുക്കാൻ പ്രധാനമന്ത്രി ഇന്തോനേഷ്യയിൽ - ഐ ഗുസ്‌തി അയു ബിന്താങ് ദർമ്മാവതി

PM Modi arrives in Indonesia : ജക്കാർത്ത അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ പ്രധാനമന്ത്രിക്ക് പ്രൗഢോജ്വല സ്വീകരണം

PM Modi arrives in Indonesia to attend East Asia  PM Modi To Attend East Asia ASEAN Indian Summits  PM Modi arrives in Indonesia  to attend East Asia ASEAN Indian summits  ASEAN Indian summits  East Asia  PM Modi  PM Modi In Indonesia  jakarta  PM Modi visit Indonesia  jakarta airport  കിഴക്കൻ ഏഷ്യ ഉച്ചകോടി  ആസിയാൻ ഇന്ത്യ ഉച്ചകോടി  കിഴക്കൻ ഏഷ്യ ഉച്ചകോടി ആസിയാൻ ഇന്ത്യ ഉച്ചകോടിയിലും  പ്രധാനമന്ത്രി ഇന്തോനേഷ്യയിൽ  കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി  ആസിയാൻ ഇന്ത്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി  ജക്കാർത്ത അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ  പ്രധാനമന്ത്രിക്ക് ആചാരപരമായ സ്വീകരണം നൽകി  18 ാംമത് കിഴക്കൻ ഏഷ്യ ഉച്ചകോടി  20 ാം ആസിയാൻ ഇന്ത്യ ഉച്ചകോടി  ഇന്തോനേഷ്യ  തമിഴ് അസോസിയേഷൻ  പ്രവാസി  ഐ ഗുസ്‌തി അയു ബിന്താങ് ദർമ്മാവതി  സ്‌ത്രീ ശാക്തീകരണ ശിശു സംരക്ഷണ മന്ത്രി
PM Modi To Attend East Asia, ASEAN-Indian Summits

By ETV Bharat Kerala Team

Published : Sep 7, 2023, 11:31 AM IST

ജക്കാർത്ത (ഇന്തോനേഷ്യ) : 18-ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയിലും 20-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിലും പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്‌ച പുലർച്ചെ ഇന്തോനേഷ്യയിലെത്തി (PM Modi To Attend East Asia, ASEAN-Indian Summits). ജക്കാർത്ത അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ പ്രധാനമന്ത്രിക്ക് ആചാരപരമായ സ്വീകരണം ലഭിച്ചു.

സ്‌ത്രീ ശാക്തീകരണ-ശിശു സംരക്ഷണ മന്ത്രി ഐ.ഗുസ്‌തി അയു ബിന്താങ് ദർമ്മാവതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിച്ചത്. വിമാനത്താവളത്തിൽ ഇന്തോനേഷ്യൻ സാംസ്‌കാരിക നൃത്തവും അവതരിപ്പിച്ചിരുന്നു.

'ജക്കാർത്ത അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഞങ്ങൾ എത്തിയിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആചാരപരമായ സ്വീകരണം ലഭിച്ചു' - വിദേശകാര്യ മന്ത്രാലയത്തിന്‍റെ (Ministry of External Affairs) ഔദ്യോഗിക വക്താവായ അരിന്ദം ബാഗ്‌ചി 'എക്‌സിൽ' കുറിച്ചു. പ്രധാനമന്ത്രിക്ക് ഇവിടെ തിരക്കിട്ട പരിപാടികളുണ്ട്. അദ്ദേഹം ഇന്ത്യ-ആസിയാൻ ഉച്ചകോടിയിലും അതിനുശേഷം കിഴക്കൻ ഏഷ്യ ഉച്ചകോടിയിലും പങ്കെടുക്കും. അതിനുശേഷം ന്യൂഡൽഹിയിലേക്ക് മടങ്ങും - അരിന്ദം ബാഗ്‌ചി പറഞ്ഞു.

അക്ഷരാർഥത്തിൽ ജക്കാർത്തയിൽ ഏതാനും മണിക്കൂറുകളാണ് അദ്ദേഹമുണ്ടാവുക. എന്നാൽ ഞങ്ങൾ വളരെ ഫലപ്രദമായ ഒരു ദിവസം പ്രതീക്ഷിക്കുന്നു. വെള്ളിയാഴ്‌ച വൈകുന്നേരം ആരംഭിക്കുന്ന ജി20 യുടെ തിരക്കേറിയ പരിപാടികള്‍ക്കിടയിലുമാണ് പ്രധാനമന്ത്രി ഇവിടെയെത്തിയത്. ഈ സന്ദർശനത്തിന് പ്രധാനമന്ത്രി നൽകിയ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറയേണ്ടതുണ്ട്. തുടർന്നുളള വിവരങ്ങൾ നിങ്ങളിലേക്ക് എത്തിക്കാം - അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കര്‍ ജക്കാർത്തയിലെ റിറ്റ്‌സ് കാൾട്ടൺ ഹോട്ടലിൽ എത്തുകയും അവിടെയുളള ഇന്ത്യൻ പ്രവാസികളെ കാണുകയും ചെയ്‌തു. പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാൻ പ്രവാസികൾ ആവേശത്തോടെയാണ് അണിനിരന്നത്. ഹോട്ടലിൽ കാത്തുനിന്നവര്‍ മോദിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് മുദ്രാവാക്യം മുഴക്കി.

'ഞങ്ങൾ തമിഴ് അസോസിയേഷനിൽ നിന്നുള്ളവരാണ്. മോദിജിയെ സ്വീകരിക്കാൻ രാത്രി 10 മണിമുതൽ കാത്തിരിക്കുകയാണ്. അദ്ദേഹത്തെ സ്വാഗതം ചെയ്യാനാകുന്നതില്‍ വളരെ സന്തോഷമുണ്ട്. ഇന്ത്യയ്ക്കും ഇന്തോനേഷ്യയ്ക്കും ഇടയിലെ ബന്ധം അദ്ദേഹത്തിന്‍റെ സന്ദർശനത്തോടെ കൂടുതല്‍ ശക്തമാകുമെന്ന് ഉറപ്പുണ്ട്' - ഒരു പ്രവാസി പറഞ്ഞു. ഇന്തോനേഷ്യൻ പ്രസിഡന്‍റ്‌ ജോക്കോ വിഡോഡോയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ജക്കാർത്ത സന്ദർശിക്കുന്നത്.

സന്ദർശനം അറിയിച്ച് പ്രധാനമന്ത്രി :20-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിലും 18-ാമത് ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും പങ്കെടുക്കാന്‍ പുറപ്പെടുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി അതേക്കുറിച്ച് എക്‌സിലൂടെ വിശദീകരിച്ചിരുന്നു. ആസിയാൻ സംബന്ധമായ സമ്മേളനങ്ങളില്‍ പങ്കെടുക്കാൻ ജക്കാർത്തയിലേക്ക് പോവുകയാണ്. വളരെയധികം വിലമതിക്കുന്ന ഒരു പങ്കാളിത്തത്തിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആരോഗ്യ സംരക്ഷണം, പരിസ്ഥിതി, ഡിജിറ്റൽ നവീകരണങ്ങൾ തുടങ്ങിയ സുപ്രധാന വികസന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന 18-ാമത് ഈസ്‌റ്റ്‌ ഏഷ്യ ഉച്ചകോടിയിലും പങ്കെടുക്കും.

ആഗോള വെല്ലുവിളികള്‍ കൂട്ടായി അഭിസംബോധന ചെയ്യുന്നതിനുള്ള പ്രായോഗിക സഹകരണ നടപടികളെക്കുറിച്ച് വിവിധ നേതാക്കളുമായി ആശയവിനിമയം നടത്താന്‍ കാത്തിരിക്കുകയാണ്. ഇന്ത്യയുടെ 'ആക്‌ട്‌ ഈസ്‌റ്റ്‌ പോളിസി'യുടെ പ്രധാന ഭാഗമാണ് സമ്മേളനങ്ങളിലെ രാജ്യത്തിന്‍റെ പങ്കാളിത്തം.

നാലാം ദശകത്തിലേക്ക് കടന്നിരിക്കുന്ന നമ്മുടെ പങ്കാളിത്തത്തിന്‍റെ ഭാവി രൂപരേഖകൾ ആസിയാൻ നേതാക്കളുമായി ചർച്ച ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ആസിയാനുമായി ബന്ധപ്പെട്ട ഇടപെടലുകള്‍ ഇന്ത്യയുടെ ആക്‌ട്‌ ഈസ്‌റ്റ്‌ നയത്തില്‍ പ്രധാന്യമേറിയ ഒന്നാണ്. കഴിഞ്ഞ വർഷം ആരംഭിച്ച സമഗ്രവും തന്ത്രപരവുമായ പങ്കാളിത്തം നമ്മുടെ ബന്ധങ്ങളിൽ ചലനാത്മകത പകർന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.

ശേഷം 18-ാമത് ഈസ്‌റ്റ്‌ ഏഷ്യ ഉച്ചകോടിയിൽ പങ്കെടുക്കും. ഭക്ഷ്യ-ഊർജ സുരക്ഷ, പരിസ്ഥിതി, ആരോഗ്യം, ഡിജിറ്റൽ പരിവർത്തനം എന്നിവയുൾപ്പെടുന്ന പ്രാധാന്യമുള്ള വിഷയങ്ങള്‍ ചർച്ച ചെയ്യുന്നതിനുള്ള ഉപയോഗപ്രദമായ അവസരം ഇതിലൂടെ കൈവരും. ആഗോള വെല്ലുവിളികളെ കൂട്ടായി അഭിമുഖീകരിക്കുന്നതിനുള്ള പ്രായോഗിക സഹകരണ നടപടികളെക്കുറിച്ച് മറ്റ് ഇഎഎസ്(EAS) നേതാക്കളുമായി കാഴ്‌ചപ്പാടുകൾ പങ്കിടാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details