ന്യൂഡല്‍ഹി : പറന്നുയര്‍ന്ന വിമാനത്തിന്‍റെ ജനാലയുടെ വാതിലുകള്‍ തുറന്നു. അലാസ്‌ക എയറിന്‍റെ ബോയിങ് 737-9 മാക്‌സ് വിമാനമാണ് വലിയ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് (Flight's door opens in the air). വിമാനത്തിന്‍റെ ഒത്ത നടുവിലായി വരുന്ന ജനാലയുടെ വാതിലാണ് പൂര്‍ണമായും തുറന്നത്. ഇത് വിമാനത്തില്‍ നിന്ന് ഇളകി മാറുകയായിരുന്നു.
ജനാലയോട് ചേര്‍ന്നുള്ള സീറ്റില്‍ യാത്രക്കാരില്ലാത്തതും ദുരന്തം ഒഴിവാക്കി. 171 യാത്രക്കാരുമായി പോര്‍ട്ട്ലാന്‍ഡ് വിമാനത്താവളത്തില്‍ നിന്നുയര്‍ന്ന വിമാനത്തിലാണ് സംഭവം. ആറ് ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. ഉടന്‍ തന്നെ വിമാനം തിരികെ ഇറക്കാനായതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി (Alaska air flight face this). സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും എന്താണ് സംഭവിച്ചതെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും അലാസ്‌ക എയര്‍ലൈന്‍ അധികൃതര്‍ എക്‌സില്‍ അറിയിച്ചു.
കാലിഫോര്‍ണിയയിലെ ഒന്‍റാറിയോയിലേക്ക് പോകുകയായിരുന്ന വിമാനത്തിലാണ് സംഭവം. ശക്തമായി വായു വിമാനത്തിനുള്ളിലേക്ക് കയറി. ഒരുകുട്ടിയുടെ ഷര്‍ട്ട് കീറിപ്പോയതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം ആര്‍ക്കെങ്കിലും പരിക്കുണ്ടോയെന്ന് വ്യക്തമല്ല. 16,300 അടി ഉയരത്തിലെത്തിയ ശേഷമാണ് വിമാനം തിരിച്ചിറക്കിയത്.
2023 ഒക്ടോബര്‍ ഒന്നിനാണ് അപകടത്തില്‍ പെട്ട ബോയിങ് 737 മാക്‌സ് വിമാനം അലാസ്‌ക എയര്‍ലൈന് കൈമാറിയത്. 2023 നവംബര്‍ 11 മുതല്‍ വിമാനം വാണിജ്യ സേവനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തുടങ്ങി. 145 തവണ അതിന് ശേഷം ഈ വിമാനം സര്‍വീസ് നടത്തി.