കേരളം

kerala

ETV Bharat / international

വാൾമാർട്ടിൽ ഇടിച്ചിറക്കുമെന്ന് ഭീഷണി; അമേരിക്കയെ ഭീതിയിലാഴ്‌ത്തി വട്ടമിട്ട് പറന്ന് വിമാനം

പുലർച്ചെ അഞ്ച് മണിയോടെ വട്ടമിട്ട് പറക്കാൻ തുടങ്ങിയ വിമാനം മൂന്ന് മണിക്കൂറോളമായി പ്രദേശത്ത് തന്നെ തുടരുകയാണ്

Plane circling over Mississippi in US  Pilot threatens crash plane into Mississippi  അമേരിക്കയെ ഭീതിയിലാഴ്‌ത്തി അജ്ഞാത വിമാനം  വാൾമാർട്ടിൽ ഇടിച്ചിറക്കുമെന്ന ഭീഷണിയുമായി വിമാനം  മിസിസിപ്പിയിലെ വാൾമാർട്ട്  അമേരിക്കയെ ഭീതിയിലാഴ്‌ത്തി വിമാനം  ടുപെലോ  crash plane into Mississippi Walmart  വാൾമാർട്ടിൽ വിമാനം ഇടിച്ചിറക്കുമെന്ന് ഭീഷണി  അമേരിക്കയെ ഭീതിയിലാഴ്‌ത്തി പറന്ന് വിമാനം
വാൾമാർട്ടിൽ ഇടിച്ചിറക്കുമെന്ന് ഭീഷണി; അമേരിക്കയെ ഭീതിയിലാഴ്‌ത്തി വട്ടമിട്ട് പറന്ന് വിമാനം

By

Published : Sep 3, 2022, 9:04 PM IST

മിസിസിപ്പി: മിസിസിപ്പിയിലെ വാൾമാർട്ട് സ്റ്റോറിൽ ഇടിച്ചിറക്കുമെന്ന ഭീഷണിയുമായി ആകാശത്ത് വട്ടമിട്ട് പറക്കുന്ന വിമാനം അമേരിക്കയെ ഭീതിയിലാഴ്‌ത്തുന്നു. പുലർച്ചെ അഞ്ച് മണിയോടെ വട്ടമിട്ട് പറക്കാൻ തുടങ്ങിയ വിമാനം മൂന്ന് മണിക്കൂറോളമായി പ്രദേശത്ത് തുടരുകയാണെന്നാണ് റിപ്പോർട്ട്. അതേസമയം ഭീഷണിയുടെ പശ്ചാത്തലത്തിൽ വാൾമാർട്ട് സ്റ്റോറും സമീപത്തെ കെട്ടിടങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ ഒഴിപ്പിച്ചു.

'വാൾമാർട്ടും സമീപത്തെ കൺവീനിയൻസ് സ്റ്റോറും ഒഴിപ്പിച്ചു. പുലർച്ചെ 5 മണിക്ക് വട്ടമിട്ട് പറക്കാൻ തുടങ്ങിയ വിമാനം മൂന്ന് മണിക്കൂറിലധികം കഴിഞ്ഞിട്ടും വായുവിൽ തന്നെ തുടരുകയാണ്. വിമാനത്തിന്‍റെ പൈലറ്റുമായി ആശയ വിനിമയം നടത്തുന്നുണ്ട്. എല്ലാം സാധാരണ നിലയിൽ ആകുന്നത് വരെ പ്രദേശത്തുനിന്ന് ഒഴിയാൻ പൗരൻമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.' ടുപെലോ പൊലീസ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

ടുപെലോ വിമാനത്താവളത്തിൽ നിന്ന് ബീച്ച്‌ക്രാഫ്റ്റ് കിംഗ് എയർ 90 എന്ന ചെറുവിമാനമാണ് 29കാരനായ പൈലറ്റ് കൊണ്ടുപോയതെന്നാണ് റിപ്പോർട്ട്. രണ്ട് എഞ്ചിനുകളുള്ള ഒമ്പത് സീറ്റുകളുള്ള വിമാനമാണിത്. വിമാനത്തിന്‍റെ ശേഷി അനുസരിച്ച് അപകടമുണ്ടായാൽ വലിയ നാശനഷ്‌ടമാകും ഉണ്ടാവുക എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

അതേസമയം വിമാനം 8 മണിക്ക് ശേഷം ടുപെലോയ്ക്ക് ചുറ്റുമുള്ള വ്യോമാതിർത്തി വിട്ട് അടുത്തുള്ള ബ്ലൂ സ്പ്രിംഗ്‌സിലെ ടൊയോട്ട നിർമ്മാണ പ്ലാന്‍റിന് സമീപത്തേക്ക് പറന്നതായും റിപ്പോർട്ടുകളുണ്ട്.

ABOUT THE AUTHOR

...view details