നോം പെന്‍ (കംബോഡിയ):കംബോഡിയ ബാന്‍റേ മെന്‍ചെയ് പ്രവിശ്യയില്‍ പോയ്പെറ്റ് പട്ടത്തിലെ ഗ്രാന്‍റ് ഡയമണ്ട് സിറ്റി കാസിനോയില്‍ ഉണ്ടായ തീപിടിത്തത്തില്‍ 10 പേര്‍ മരിച്ചു. അപകടത്തില്‍ 30 പേര്‍ക്ക് പരിക്കുണ്ട്. ഇന്നലെയായിരുന്നു സംഭവം.
ഗ്രാന്‍റ് ഡയമണ്ട് സിറ്റി കാസിനോയില്‍ തീപിടിത്തം; 10 പേര്‍ മരിച്ചു, 30 പേര്‍ക്ക് പരിക്ക് - കാസിനോയില്‍ തീപിടിത്തം
തായ്‌ലന്‍ഡില്‍ നിന്നും കംബോഡിയയില്‍ നിന്നുമുള്ള തൊഴിലാളികളാണ് തീപിടിത്തത്തില്‍ മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസിനോയില്‍ പടര്‍ന്ന തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു
കാസിനോയ്‌ക്കുള്ളില്‍ 400 അധികം ആളുകള്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ലെന്ന് പൊയ്‌പെറ്റ് ടൗൺ അഡ്മിനിസ്ട്രേഷൻ ചീഫ് നെം ഫോങ് പറഞ്ഞു. കാസിനോയില്‍ കുടുങ്ങി കിടക്കുന്ന 400 പേരില്‍ ഭൂരിഭാഗവും തായ്‌ലന്‍ഡ് സ്വദേശികളാണ്.
കംബോഡിയയില്‍ നിന്നും തായ്‌ലന്‍ഡില്‍ നിന്നുമുള്ള തൊഴിലാളികളാണ് മരിച്ചവരില്‍ ഏറെയും. പരിക്കേറ്റവരെ തായ്‌ലൻഡിലെ സാ കായോ പ്രവിശ്യയിലെ ആരണ്യപ്രത്തേത് ജില്ലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസിനോയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനായി കമാൻഡോകളെയും ഹെലികോപ്റ്ററുകളും സംഭവസ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്ന് നാഷണൽ കമ്മിറ്റി ഫോർ ഡിസാസ്റ്റർ മാനേജ്‌മെന്‍റ് (എൻസിഡിഎം) വൈസ് പ്രസിഡന്‍റ് കുൻ കിം പറഞ്ഞു. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.