ജറുസലേം:വിവിധ ആക്രമണങ്ങളിലായി 11 ഇസ്രേയലികളെ കൊല്ലപ്പെട്ടതിന് പിന്നാലെ ജറുസലേമില്‍ വീണ്ടും സംഘര്‍ഷാവസ്ഥ രൂക്ഷം. ഞായറാഴ്‌ച (03 ഏപ്രില്‍ 2022) പലസ്‌തീന്‍ പ്രതിഷേധക്കാരും ഇസ്രേയല്‍ സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റു. പൊലീസിനെ അക്രമിച്ച 10 പ്രതികളെ അറസ്‌റ്റ് ചെയ്‌തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഇസ്രേയലില്‍ വീണ്ടും സംഘര്‍ഷം: രണ്ട് പലസതീനികളെ അറസ്റ്റ് ചെയ്തു - israel palastine isse
വ്യത്യസ്‌ത ആക്രമണങ്ങളില്‍ 11 ഇസ്രയേലികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പ്രദേശത്ത് വീണ്ടും സംഘര്‍ഷാവസ്ഥ രൂക്ഷമായത്
സംഘര്‍ഷം രൂക്ഷം; പലസ്‌തീനി പ്രതിഷേധക്കാരെ അറസ്‌റ്റ് ചെയ്തു
വടക്കൻ വെസ്റ്റ് ബാങ്കിൽ തീവ്രവാദികളെന്ന് സംശയിക്കുന്നവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയും സൈന്യത്തിന് നേരെ ആക്രമണമുണ്ടായി. ആക്രമണത്തില്‍ 4 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്‌തത്. ശനിയാഴ്‌ച നടന്ന വെടിവെപ്പില്‍ അധിനിവേശമേഖലകളില്‍ നിന്ന് ഇസ്രേയലി സൈന്യം 3 പലസ്‌തീന്‍ തീവ്രവാദികളെ വധിച്ചിരുന്നു.