ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ സൈക്കോപാത്തെന്ന് വിളിച്ച് പാകിസ്ഥാന്‍ മുസ്‌ലിം ലീഗ് നവാസ് വൈസ് പ്രസിഡന്‍റ് മരിയം നവാസ് ഷെരീഫ്. ട്വിറ്ററിലൂടെയായിരുന്നു മരിയത്തിന്‍റെ പ്രതികരണം. ഇമ്രാന്‍ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ് നീളുന്നതിനിടെയാണ് രൂക്ഷ വിമര്‍ശനവുമായി മരിയം രംഗത്തെത്തിയത്.
'ബോധമില്ലാത്ത ഒരാളെ രാജ്യത്തെ തകർക്കാനും കൂടുതല്‍ നാശം വിതയ്ക്കാനും അനുവദിക്കാനാവില്ല. ഇതൊരു തമാശയല്ല. അദ്ദേഹത്തെ പ്രധാനമന്ത്രിയായോ മുൻ പ്രധാനമന്ത്രിയായോ അല്ല സൈക്കോപാത്തായി വേണം കരുതാന്‍. സ്വയരക്ഷക്കായി രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു സൈക്കോപാത്തിനെപ്പോലെയാണ് (ഇമ്രാന്‍ ഖാന്‍) പെരുമാറുന്നത്. ഇത് ലജ്ജാകരമാണ്'- മരിയം ട്വിറ്ററില്‍ കുറിച്ചു.
Also read: ഇമ്രാൻ ഖാന് കനത്ത തിരിച്ചടി ; പിരിച്ചുവിട്ട മന്ത്രിസഭ പുനസ്ഥാപിച്ച് സുപ്രീം കോടതി
ഇമ്രാൻ ഖാനെതിരെയുള്ള അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് ഇന്ന് രാത്രി 8 മണിക്ക് നടക്കും. രാവിലെ സഭ കൂടിയെങ്കിലും ബഹളത്തെ തുടർന്ന് നിർത്തിവച്ചു. ഇമ്രാൻ ഖാൻ സഭയിൽ എത്തിയില്ല. ചർച്ച കൂടാതെ അവിശ്വാസത്തിൽ വോട്ടെടുപ്പ് നടത്തണമെന്നായിരുന്നു പ്രതിപക്ഷത്തിന് വേണ്ടി സംസാരിച്ച ഷഹബാസ് ഷെരീഫ് ആവശ്യപ്പെട്ടത്. വോട്ടെടുപ്പ് വൈകിയാൽ കോടതിയലക്ഷ്യമാണെന്ന് പ്രതിപക്ഷം വാദിച്ചു. എന്നാൽ വിദേശ ഗൂഢാലോചന ചർച്ച ചെയ്യണമെന്നാണ് ഭരണപക്ഷത്തിന്‍റെ ആവശ്യം.
342 അംഗ പാകിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ 172 വോട്ടാണ് അവിശ്വാസപ്രമേയം പാസാവാന്‍ ആവശ്യമുള്ളത്. ഭരണ മുന്നണിയിലെ പ്രധാന പാര്‍ട്ടികളായിരുന്ന എംക്യുഎംപിയും ബിഎപിയും പ്രതിപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചതോടെ അവിശ്വാസം പാസാവാനാണ് സാധ്യത. വോട്ടെടുപ്പ് പൂര്‍ത്തിയാക്കി ഫലം പ്രഖ്യാപിച്ച ശേഷമേ സഭ പിരിയാവൂ എന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.