ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ ഇമ്രാൻ സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടക്കുന്നതിൽ അനിശ്ചിതത്വം. സഭ ബഹളത്തെ തുടർന്ന് നിർത്തിവച്ചു. ഇമ്രാൻ ഖാൻ സഭയിൽ എത്തിയില്ല. ഉച്ചയ്ക്ക് സഭ വീണ്ടും ചേരുമെന്ന് സ്പീക്കർ അസദ് ഖാസിയർ അറിയിച്ചു.
ചർച്ച കൂടാതെ അവിശ്വാസത്തിൽ വോട്ടെടുപ്പ് നടത്തണമെന്നായിരുന്നു പ്രതിപക്ഷത്തിന് വേണ്ടി സംസാരിച്ച ഷഹബാസ് ഷെരീഫ് ആവശ്യപ്പെട്ടത്. ശേഷം ഇമ്രാൻ ഖാന് വേണ്ടി സംസാരിച്ചത് വിദേശകാര്യ മന്ത്രിയായ ഷാ മെഹ്മൂദ് ഖുറേഷിയായിരുന്നു. വോട്ടെടുപ്പ് വൈകിയാൽ കോടതിയലക്ഷ്യമാണെന്ന് പ്രതിപക്ഷം വാദിച്ചു. എന്നാൽ വിദേശ ഗൂഢാലോചന ചർച്ച ചെയ്യണമെന്നാണ് ഭരണപക്ഷത്തിന്‍റെ ആവശ്യം. അവിശ്വാസ പ്രമേയം വിജയിച്ചാല്‍, സഭയിലെ വോട്ടെടുപ്പിലൂടെ പുറത്താകുന്ന ആദ്യ പാക് പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ മാറും.