ഇസ്‌ലാമാബാദ്:പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിക്കാതെ പിരിഞ്ഞ പാകിസ്ഥാന്‍ ദേശീയ അസംബ്ലി മാര്‍ച്ച് 28 ന് വീണ്ടും ചേരും. നിയമസഭാംഗമായ ഖയാൽ സമന്‍റെ നിര്യാണത്തെത്തുടർന്നാണ് വെള്ളിയാഴ്‌ച സമ്മേളനം മാറ്റിവച്ചത്. നിർണായകമായ സമ്മേളനം മാറ്റിയതില്‍ പ്രതിപക്ഷം വന്‍ പ്രതിഷേധമാണ് രേഖപ്പെടുത്തിയത്.
അന്തരിച്ച അംഗത്തിനായി പ്രത്യേക പ്രാർഥനകള്‍ സഭയില്‍ നടന്നു. ഖാന്‍റെ പാര്‍ട്ടിയായ തെഹ്‌രീകെ ഇൻസാഫ് നേതാവാണ് ഖയാൽ സമന്‍. അതേസമയം, ഇമ്രാന്‍ ഖാനെ സംരക്ഷിക്കാനാണ് സ്‌പീക്കര്‍ ആസാദ് ഖൈസറിന്‍റെ ശ്രമമെന്ന് പ്രതിപക്ഷം ആരോപിച്ചു.