പോർട്ട്‌ലാൻഡ്:വിമാനത്തില്‍ യാത്ര ചെയ്യുന്ന നൂറുകണക്കിന് ആളുകളെ സുരക്ഷിതമായി എത്തിക്കുന്നതില്‍ പൈലറ്റുമാര്‍ക്കുളള ഉത്തരവാദിത്തം വളരെ വലുതാണ് (Trying to shut down plane's engines mid-air). അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഒരു ചെറിയ പിഴവ് പോലും ദുരന്തമായി മാറും. അതേസമയം ഒരു പാസഞ്ചർ വിമാനം പോലും പറത്താത്ത പൈലറ്റ്, വിമാനത്തിന്‍റെ എഞ്ചിനുകൾ വായുവിൽ നിര്‍ത്താനായി ശ്രമിച്ച വിചിത്രമായൊരു സംഭവം പുറത്തുവന്നിരിക്കുകയാണ്.
യുഎസിലെ സാൻഫ്രാൻസിസ്കോയിലേക്കുള്ള ഹൊറൈസൺ എയർ വിമാനത്തിലാണ് സംഭവം. ഓഫ് ഡ്യൂട്ടി പൈലറ്റ് ജോസഫ് ഡേവിഡ് എമേഴ്‌സൺ (44) നെ പോലീസ് അറസ്റ്റ് ചെയ്‌തു. പ്രതിയ്‌ക്കെതിരെ കൊലപാതകശ്രമം, അപായപ്പെടുത്തൽ എന്നിവ ഉൾപ്പെടുന്ന കുറ്റങ്ങൾ ചുമത്തി (Attempted murder case against off duty US pilot). ജോസഫിന് മാനസിക തകർച്ച ഉണ്ടായിരുന്നതായും ഉടൻ വിമാനത്തിൽ നിന്ന് ഇറക്കിവിടണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി യാത്രക്കാരൻ പറഞ്ഞതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്‌തു.
വിമാനത്തിലെ പൈലറ്റും സഹ പൈലറ്റും സ്ഥിതിഗതികളോട് പെട്ടെന്ന് പ്രതികരിക്കുകയും എഞ്ചിൻ പവർ നഷ്‌ടപ്പെടില്ലെന്ന് ഉറപ്പാക്കുകയും കൂടുതൽ സങ്കീർണതകളില്ലാതെ വിമാനം സുരക്ഷിതമാക്കുകയും ചെയ്‌തു. തുടർന്ന് വിമാനം പോർട്ട്‌ലാൻഡ് ഒറിഗോണിലേക്ക് തിരിച്ചുവിടേണ്ടിവന്നു. ക്യാപ്റ്റനും കോ-പൈലറ്റും വേഗത്തിൽ നടപടികള്‍ സ്വീകരിക്കുകയും എഞ്ചിൻ പവർ നഷ്‌ട്ടപ്പെട്ടില്ല എന്ന് ഉറപ്പാക്കുകയും അപകടമൊന്നും കൂടാതെ ജീവനക്കാര്‍ വിമാനം സുരക്ഷിതമാക്കുകയും ചെയ്‌തു. കൂടാതെ കോക്ക്പിറ്റിൽ നിന്ന് എഞ്ചിനുകൾ പ്രവര്‍ത്തന രഹിതമാക്കാന്‍ ശ്രമിച്ച ആളെ ലഭിച്ചതായും എയർലൈൻ പ്രസ്‌താവനയിൽ പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർക്ക് ആശയക്കുഴപ്പവും സമ്മർദവും അനുഭവപ്പെട്ടിരുന്നു.