ടോക്കിയോ: ജപ്പാന് നേരെ വീണ്ടും ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ട് ഉത്തര കൊറിയ. വ്യാഴാഴ്‌ച ഉത്തര കൊറിയയിലെ പ്യോങ്‌യാങ്ങിൽ നിന്നാണ് ജപ്പാൻ കടലിലേക്ക് ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടത്. മുന്നറിയിപ്പുകള്‍ ഇല്ലാതെയായിരുന്നു ഉത്തര കൊറിയയുടെ നടപടി എന്നാണ് റിപ്പോര്‍ട്ടുകള്‍.
ജപ്പാന് നേരെ വീണ്ടും ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈൽ; നടപടി മുന്നറിയിപ്പ് ഇല്ലാതെ
വ്യാഴാഴ്‌ച നോർത്ത് കൊറിയയിലെ പ്യോങ്‌യാങിൽ നിന്നാണ് ജപ്പാൻ കടലിലേക്ക് ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടത്. നോർത്ത് കൊറിയയുടെ നടപടി മുന്നറിയിപ്പുകൾ ഇല്ലാതെ
മിസൈൽ വരുമെന്നത് അജ്ഞാതമായിരുന്നെങ്കിലും ഈ നിർണായക സമയത്ത് സാധ്യമായ എല്ലാ മുൻകരുതലുകളും പൗരന്മാർ എടുക്കണമെന്ന് ജപ്പാൻ പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. 'വിവരങ്ങൾ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും പൊതുജനങ്ങൾക്ക് വേഗത്തിലും മതിയായ വിവരങ്ങൾ നൽകുന്നതിനും പരമാവധി പരിശ്രമിക്കുക. ഉറപ്പാക്കുക. വിമാനം, കപ്പലുകൾ, മറ്റ് ആസ്‌തികൾ എന്നിവയുടെ സുരക്ഷ ശ്രദ്ധിക്കുക' -ട്വിറ്ററിൽ ജപ്പാൻ പ്രധാനമന്ത്രിയുടെ ഓഫിസ് കുറിച്ചു.
അതിനൊപ്പം മിസൈൽ ജപ്പാന്‍റെ ജലാശയത്തിൽ പതിച്ചിരിക്കാൻ സാധ്യതയുള്ളതിനാൽ, അപകടങ്ങൾക്കുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ പ്രധാനമന്ത്രിയുടെ ഓഫിസ് അഭ്യർഥിച്ചു. അടുത്തിടെയായി ജപ്പാന് നേരെ ഉത്തരക്കൊറിയ നിരവധി മിസൈൽ ആക്രമണമാണ് നടത്തുന്നത്.