സിയോള്‍:ഉത്തരകൊറിയ കിഴക്കൻ കടലിലേക്ക് ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതായി റിപ്പോര്‍ട്ട്. അഞ്ച് വർഷത്തിനിടെ ആദ്യമായി ജപ്പാന് മുകളിലൂടെ ഉത്തരകൊറിയ ഇന്റർമീഡിയറ്റ് റേഞ്ച് മിസൈൽ വിക്ഷേപിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് സംഭവം. ദക്ഷിണ കൊറിയന്‍ സൈനിക ഉദ്യോഗസ്ഥനില്‍ നിന്നും ലഭിച്ച വിവരത്തെ തുടര്‍ന്ന് യോൻഹാപ്പ് വാർത്താ ഏജൻസിയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്‌തത്.
പ്രാദേശിക സമയം രാവിലെ 6:0നും 6:23നും ഇടയിൽ പ്യോങ്‌യാങ്ങിലെ സാംസോക്ക് പ്രദേശത്ത് നിന്ന് വിക്ഷേപണങ്ങളുടെ ശേഷിപ്പുകള്‍ കണ്ടെത്തിയതായി ജോയിന്‍റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് പറഞ്ഞു. മറ്റ് വിശദാംശങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. ഉത്തരകൊറിയ ജപ്പാന് മുകളിലൂടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതിന് മറുപടിയായി ഇന്നലെ(05.10.2022)രാവിലെ കൊറിയൻ ഉപദ്വീപിന്‍റെ കിഴക്കൻ തീരത്ത് നിന്ന് യുഎസും ദക്ഷിണ കൊറിയയും നാല് മിസൈലുകൾ വിക്ഷേപിച്ചിരുന്നു.
ALSO READ: ബാലിസ്റ്റിക് പരീക്ഷണവുമായി ഉത്തരകൊറിയ; ജപ്പാന്‍റെ വടക്കന്‍ മേഖലയില്‍ ജാഗ്രത മുന്നറിയിപ്പ്
ചൊവ്വാഴ്‌ച(04.1.02022) രാവിലെ ജപ്പാന് മുകളിലൂടെ ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതിന് ശേഷം 24 മണിക്കൂറിനിടയില്‍ സഖ്യകക്ഷികള്‍ ചേര്‍ന്ന് നടത്തിയ രണ്ടാമത്തെ പരീക്ഷണമായിരുന്നു ഇന്ന് നടന്നതെന്നാണ് റിപ്പോര്‍ട്ട്. ബോംബ് ആക്രമണത്തിലൂടെയാണ് യുഎസും ദക്ഷിണ കൊറിയയും വിക്ഷേപണത്തോട് ആദ്യം പ്രതികരിച്ചത്. സൗത്ത് കൊറിയയുടെ എഫ്-15കെ യുദ്ധവിമാനം പടിഞ്ഞാറൻ ഫയറിംഗ് റേഞ്ചിലെ വെർച്വൽ ടാർഗെറ്റിലേക്ക് വെടിയുതിര്‍ത്തു. ഏത് ഭീഷണികളോടും ശക്തമായി പ്രതികരിക്കുവാനുള്ള ദക്ഷിണ കൊറിയയുടെയും യുഎസിന്‍റെ കഴിവും ശക്തിയുമാണ് ഇതില്‍ നിന്നും പ്രകടമാകുന്നതെന്ന് ജെസിഎസ് വാര്‍ത്തയില്‍ കുറിച്ചു.
മിസൈന്‍ പരീക്ഷണം നടത്തിയ ഉത്തരകൊറിയയോട് ഇരു സഖ്യകക്ഷികളും ഉടനടി പ്രതികരിക്കുകയായിരുന്നു. ജപ്പാനിലെ വടക്കന്‍ പ്രദേശത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയ ശേഷമാണ് ഈ വര്‍ഷത്തെ ആദ്യ മിസൈല്‍ വിക്ഷേപിച്ചത്. കിം ജോങ് ഉന്നിന്‍റെ ഭരണത്തിന് കീഴില്‍ ആയുധശേഖരത്തിന്‍റെ വിപൂലീകരണം പ്രദര്‍ശിപ്പിക്കുന്നതിനായി ഈ വര്‍ഷം നിരവധി മിസൈലുകള്‍ പരീക്ഷിച്ചു എന്ന റെക്കോര്‍ഡും ഉത്തരകൊറിയക്കുണ്ട്.