സോൾ: ദക്ഷിണ കൊറിയിലേക്ക് വീണ്ടും മിസൈൽ തൊടുത്ത് ഉത്തര കൊറിയ. കൊറിയൻ അതിർത്തിയിലേക്ക് യുദ്ധ വിമാനങ്ങളെയും അയച്ചതായാണ് റിപ്പോർട്ട്. ജപ്പാൻ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഉത്തര കൊറിയയുടെ ആണവ ശേഷി വികസിപ്പിക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോർട്ട്. ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ തന്നെയാണ് ഇതിന് നേതൃത്വം വഹിക്കുന്നത്.
പുലര്‍ച്ചെ 1.49നാണ് ഉത്തരകൊറിയയുടെ തലസ്ഥാനത്ത് നിന്ന് മിസൈല്‍ അയച്ചത്. ഉത്തരകൊറിയയുടെ മിസൈല്‍ വിക്ഷേപണം സ്ഥിരീകരിച്ച വിവരം ജപ്പാന്‍ പ്രതിരോധമന്ത്രാലയവും പ്രധാന മന്ത്രിയുടെ ഓഫീസും ട്വീറ്റിലൂടെ വ്യക്തമാക്കി. അടുത്തിടെയായി നടത്തിയ പരീക്ഷണങ്ങളില്‍ ഉത്തരകൊറിയ വിക്ഷേപിച്ച ഏറ്റവും ഒടുവിലത്തെ മിസൈലാണിത്.