കേരളം

kerala

ETV Bharat / international

ബാലിസ്റ്റിക് പരീക്ഷണവുമായി ഉത്തരകൊറിയ; ജപ്പാന്‍റെ വടക്കന്‍ മേഖലയില്‍ ജാഗ്രത മുന്നറിയിപ്പ് - north korea missile news

ദക്ഷിണകൊറിയ, ജപ്പാൻ, അമേരിക്ക എന്നീ രാജ്യങ്ങൾ സംയുക്ത സൈനിക അഭ്യാസങ്ങൾ ശക്തമാക്കുന്നതിനിടെയാണ് ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം.

North korea fire ballistic missile over japan  ബാലിസ്റ്റിക് പരീക്ഷണവുമായി ഉത്തരകൊറിയ  ജപ്പാന്‍റെ വടക്കന്‍ മേഖലയില്‍ ജാഗ്രത  ബാലിസ്റ്റിക് മിസൈല്‍  ജപ്പാന്‍ മിസൈല്‍  ഉത്തരകൊറിയ മിസൈല്‍ പരീക്ഷണം  ദക്ഷിണകൊറിയ വാര്‍ത്തകള്‍  അമേരിക്ക ന്യൂസ്  സിയോള്‍  സിയോള്‍ വാര്‍ത്തകള്‍  മിസൈല്‍ വിക്ഷേപണം
ബാലിസ്റ്റിക് പരീക്ഷണവുമായി ഉത്തരകൊറിയ; ജപ്പാന്‍റെ വടക്കന്‍ മേഖലയില്‍ ജാഗ്രത മുന്നറിയിപ്പ്

By

Published : Oct 4, 2022, 8:51 AM IST

Updated : Oct 4, 2022, 11:13 AM IST

സിയോള്‍:ജപ്പാനിലേക്ക് ഉത്തരകൊറിയ മിസൈല്‍ വിക്ഷേപണം നടത്തിയതായി അയല്‍ രാജ്യങ്ങള്‍ അറിയിച്ചു. രാജ്യത്താകെ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ദീര്‍ഘദൂര മിസൈലാണ് ഉത്തരകൊറിയ തൊടുത്ത് വിട്ടത്. അതേസമയം ഉത്തരകൊറിയ വിക്ഷേപിച്ച മിസൈല്‍ ജപ്പാനിന് മുകളിലൂടെ പറന്ന് പസഫിക് സമുദ്രത്തിൽ പതിച്ചതായി ജാപ്പനീസ് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. കഴിഞ്ഞ ജനുവരിക്ക് ശേഷമുള്ള ഉത്തര കൊറിയയുടെ ഏറ്റവും പ്രധാനപ്പെട്ട മിസൈല്‍ പരീക്ഷണമാണിത്.

2017ന് ശേഷം ഇതാദ്യമായാണ് ജപ്പാനിന് മുകളിലൂടെയുള്ള ഉത്തരകൊറിയയുടെ മിസൈല്‍ വിക്ഷേപണം. തിങ്കളാഴ്‌ച രാവിലെ 7.30 ഓടെയാണ് ജപ്പാന്‍റെ മിസൈല്‍ മുന്നറിയിപ്പ് സംവിധാനം ആക്‌ടീവായത്. ഇതോടെ വടക്കന്‍ ജപ്പാനില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.

ജനങ്ങള്‍ സുരക്ഷിത കെട്ടിടങ്ങളിലേക്കോ ഭൂഗര്‍ഭ അറകളിലേക്കോ മാറണമെന്നും നിര്‍ദേശം നല്‍കി. മിസൈല്‍ ജപ്പാന്‍റെ വടക്കന്‍ മേഖലയില്‍ പതിക്കുമെന്നായിരുന്നു ഉത്തരകൊറിയയുടെ കണക്ക് കൂട്ടല്‍. എന്നാല്‍ ലക്ഷ്യം തെറ്റി ഇത് പസഫിക് സമുദ്രത്തില്‍ പതിക്കുകയായിരുന്നു. മുന്നറിയിപ്പും മുന്‍കരുതലുമില്ലാതെ അശ്രദ്ധമായിട്ടുള്ളതാണ് ഉത്തരകൊറിയയുടെ മിസൈല്‍ വിക്ഷേപണമെന്നും ഇത്തരം നടപടിക്കെതിരെ ശക്തമായി അപലപിക്കുന്നുവെന്നും ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വിഷയത്തില്‍ ദേശീയ സുരക്ഷ സമിതിയുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ഉത്തരകൊറിയയുടെ മിസൈല്‍ വിക്ഷേപണത്തെ തുടര്‍ന്ന് ജപ്പാനില്‍ നാശനഷ്‌ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്ന് ജാപ്പനീസ് ചീഫ് കാബിനറ്റ് സെക്രട്ടറി ഹിരോകാസു മാറ്റ്സുനോ പറഞ്ഞു. ഉത്തരകൊറിയ വിക്ഷേപിച്ച മിസൈല്‍ 22 മിനിറ്റ് ശേഷം ചെന്ന് പതിച്ചത് സമുദ്രത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഉത്തരകൊറിയയുടെ വടക്കന്‍ ഉള്‍നാടന്‍ മേഖലയില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ കണ്ടെത്തിയതായി ദക്ഷിണ കൊറിയയുടെ ജോയിന്‍റ്‌ ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു.

ദക്ഷിണ കൊറിയൻ സൈന്യം രാജ്യത്ത് സുരക്ഷ ശക്തമാക്കി. അതേസമയം മിസൈല്‍ വിക്ഷേപണത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ദേശീയ സുരക്ഷ കൗൺസിൽ യോഗം വിളിച്ചിട്ടുണ്ടെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് യൂൻ സുക് യോൾ പറഞ്ഞു. ഉത്തരകൊറിയ നേതാവ് കിം ജോങ് ഉന്‍ ആണവ പരീക്ഷണം നടത്താന്‍ ഒരുങ്ങുന്നതായി ദക്ഷിണ കൊറിയന്‍, യുഎസ് ഉദ്യോഗസ്ഥര്‍ മാസങ്ങളായി ജപ്പാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആണവ ആയുധങ്ങള്‍ പരീക്ഷിച്ചതിന്‍റെ ഭാഗമായി യുഎന്‍ ഉപരോധിച്ച രാജ്യമാണ് ഉത്തരകൊറിയ.

ഉത്തരകൊറിയയുടെ ഇത്തരം പരീക്ഷണങ്ങളെ ഒരു അധിനിവേശ ശക്തിയുടെ പരിശീലനമായാണ് ജപ്പാന്‍ കണക്കാക്കുന്നത്. കഴിഞ്ഞ നാല് തവണ ഉത്തരകൊറിയ വിക്ഷേപിച്ച മിസൈലുകള്‍ ഹ്രസ്വദൂരം മാത്രമാണ് സഞ്ചരിച്ചത്. മാത്രമല്ല കൊറിയന്‍ പെനിന്‍സുലക്കും ജപ്പാനും ഇടയിലുള്ള ജലാശയത്തില്‍ അവ പതിക്കുകയും ചെയ്‌തിരുന്നു.

ഉത്തരകൊറിയയുടെ നടപടിക്ക് തക്കതായ തിരിച്ചടിയുണ്ടാകുമെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് യൂന്‍ സുക് യോള്‍ മുന്നറിയിപ്പ് നല്‍കി. ഐക്യരാഷ്‌ട്രസഭയുടെ മുഴുവന്‍ തത്വങ്ങളും മാനദണ്ഡങ്ങളും ലംഘിച്ചാണ് ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണമെന്നും അദ്ദേഹം വ്യക്തമാക്കി. സഖ്യരാഷ്ട്രമാ‌യ അമേരിക്കയുമായും അന്താരാഷ്ട്ര സമൂഹവുമായും സഹകരിച്ച് ഉചിതമായ നടപടികൾ കൈക്കൊള്ളാൻ ഉത്തരവിട്ടതായും അദ്ദേഹത്തിന്‍റെ ഓഫിസ് പറഞ്ഞു.

Last Updated : Oct 4, 2022, 11:13 AM IST

ABOUT THE AUTHOR

...view details