കേരളം

kerala

ETV Bharat / international

കോൺക്രീറ്റ് കൂമ്പാരങ്ങൾക്കിടയിൽ മണലിൽ പൊതിഞ്ഞ ജനനം; അമ്മപ്പേരിൽ ഇനി അവൾ വളരും, 'അയ' 'അഫ്ര'യായി പുതിയ വീട്ടിലേക്ക്

ഭൂകമ്പത്തിനിടെ ജനിച്ച കുഞ്ഞിനെ ദത്തെടുത്ത് അമ്മാവനും കുടുംബവും. കുഞ്ഞിന് രക്ഷപ്രവർത്തകർ 'അയ' എന്ന അറബിക് പേരായിരുന്നു നൽകിയത്. ദത്തെടുത്ത ദമ്പതികൾ ഭൂകമ്പത്തിൽ മരിച്ച കുഞ്ഞിന്‍റെ അമ്മ 'അഫ്ര'യുടെ പേര് തന്നെ കുട്ടിക്ക് നൽകി.

Newborn saved from earthquake in Syria  Syria newborn baby adopted by her aunt  Newborn saved from earthquake adopted  aya  afra  aya syria earthquake  അയ  അഫ്ര  ഭൂമ്പത്തിനിടെ ജനിച്ച കുഞ്ഞ്  ഭൂമ്പത്തിനിടെ ജനിച്ച കുഞ്ഞിനെ ദത്തെടുത്തു  ഭൂമ്പത്തിനിടെ ജനിച്ച കുഞ്ഞിനെ ദത്തെടുത്ത് കുടുംബം  ഭൂകമ്പത്തിനിടയിലെ നവജാതശിശു  ഭൂകമ്പത്തിനിടയിലെ നവജാത ശിശുവിനെ ദത്തെടുത്തു  സിറിയ ഭൂകമ്പം  തുർക്കി ഭൂകമ്പം  സിറിയ  തുർക്കി  ജെൻഡറിസ്
അഫ്ര

By

Published : Feb 21, 2023, 11:42 AM IST

ജെൻഡറിസ്: സിറിയയിലെ ജെൻഡറിസ് പട്ടണത്തിലുണ്ടായ ഭൂകമ്പത്തിനിടയിൽ വച്ച് ജനിച്ച കുഞ്ഞ് ഇനി പുതിയ വീട്ടിലേക്ക്. കുഞ്ഞിന്‍റെ പിതൃസഹോദരിയും ഭർത്താവും കുഞ്ഞിനെ ദത്തെടുത്തു. ഭൂകമ്പത്തെ അത്ഭുതകരമായി അതിജീവിച്ച കുഞ്ഞിന് മരിച്ചുപോയ അമ്മ 'അഫ്ര'യുടെ പേരാണ് അവർ നൽകിയത്.

ശനിയാഴ്‌ച കുഞ്ഞിനെ ദമ്പതികൾ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുപോയി. ആശുപത്രിയിൽ വച്ച് കുഞ്ഞിന്‍റെ അമ്മായിയുമായി ഡിഎൻഎ ടെസ്റ്റ് നടത്തിയതിന് ശേഷമാണ് കുഞ്ഞിനെ ബന്ധുക്കൾക്കൊപ്പം അയച്ചത്.

ഫെബ്രുവരി ആറിന് തുർക്കി-സിറിയയിൽ ഉണ്ടായ ഭൂകമ്പത്തിൽ അഫ്രയുടെ അമ്മയ്‌ക്കും അച്ഛനും നാല് സഹോദരങ്ങൾക്കും ജീവൻ നഷ്‌ടമായി. കെട്ടിടം തകർന്നടിഞ്ഞപ്പോൾ കുടുംബത്തിൽ നിന്ന് ഭൂകമ്പത്തെ അതിജീവിച്ച ഏക അംഗം ഈ കുഞ്ഞായിരുന്നു. കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിലേക്കാണ് അഫ്ര ജനിച്ചുവീണത്.

രക്ഷപ്രവർത്തകർ അവളെ കോരിഎടുക്കുമ്പോൾ മരണപ്പെട്ട അമ്മയുമായി പൊക്കിൾകൊടി പോലും വേർപെട്ടിരുന്നില്ല. ദുരന്തത്തിൽ തന്‍റെ ജീവൻ ബലി നൽകി കുഞ്ഞിനെ സുരക്ഷിതയാക്കി ആ അമ്മ മരണം വരിച്ചു. തണുത്ത് വിറങ്ങലിച്ച് തകർന്നടിഞ്ഞ സിറിയയിൽ അതിജീവനത്തിന്‍റെ അത്ഭുതമായ കുഞ്ഞിന് 'അയ' എന്ന് രക്ഷപ്രവർത്തകർ പേരിട്ടു. അറബിയിൽ അത്ഭുതം എന്നാണ് 'അയ' എന്ന പേരിനർഥം.

കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുക്കുമ്പോൾ ദേഹത്ത് നിറയെ ചതവുകളും മുറിവുകളുമായിരുന്നു. 'അയ' എന്ന 'അഫ്ര'യുടെ അത്ഭുത ജനനവും അതിജീവനവും മാധ്യമങ്ങളിലൂടെ ലോകം അറിഞ്ഞു. സഹായിക്കാനും ദത്തെടുക്കാനും സന്നദ്ധത അറിയിച്ച് നിരവധി പേർ എത്തി. എന്നാൽ, സാഹചര്യങ്ങൾ എത്ര കഠിനമാണെങ്കിലും കുഞ്ഞിന് ഏറ്റവും അനുയോജ്യമായ സ്ഥലം കുടുംബത്തോടൊപ്പമാണെന്ന് അഫ്രയെ ഏറ്റെടുത്ത അമ്മാവൻ ഖലീൽ അൽ-സവാദി പറഞ്ഞു.

'അവൾ ഇനി എന്‍റെ മകൾ': അൽ-സവാദിയ്ക്കും ഭാര്യയ്ക്കും നാല് പെൺമക്കളും രണ്ട് ആൺമക്കളുമാണുള്ളത്. അഫ്ര ഇപ്പോൾ എന്‍റെ മക്കളിൽ ഒരാളാണ്. അവർക്കിടയിൽ ഒരു വേർതിരിവും ഉണ്ടാകില്ല. എന്‍റെ മക്കളേക്കാൾ പ്രിയപ്പെട്ടവളായിരിക്കും അവൾ എനിക്ക്. കാരണം, അവളിലൂടെ ഞാൻ എന്‍റെ സഹോദരങ്ങളുടെ ഓർമ നിലനിർത്തും. ഒരു കുറവും വരുത്താതെ അഫ്രയെ ഞങ്ങൾ പരിപാലിക്കുമെന്ന് ഖലീൽ അൽ-സവാദി പറഞ്ഞു.

അഫ്രയെക്കുറിച്ച് വാർത്തകർ വന്നതോടെ ബന്ധുക്കളാണെന്ന് അവകാശപ്പെട്ട് ചിലർ ആശുപത്രിയിൽ എത്തിയിരുന്നു. ആരെങ്കിലും അഫ്രയെ തട്ടിക്കൊണ്ടുപോകുമെന്ന് പോലും ഭയന്നുവെന്ന് അൽ-സവാദി പറഞ്ഞു. അവളെ ആശുപത്രിയിൽ ചെന്ന് പതിവായി സന്ദർശിക്കാറുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പെൺകുട്ടിക്കും അമ്മായിക്കും ജീവശാസ്ത്രപരമായി ബന്ധമുണ്ടെന്ന് ഉറപ്പാക്കാൻ ഡിഎൻഎ പരിശോധന നടത്തി ദിവസങ്ങൾക്ക് ശേഷമാണ് അഫ്രയെ അമ്മായിയുടെ കുടുംബത്തിന് കൈമാറിയതെന്ന് ആശുപത്രി ഉദ്യോഗസ്ഥൻ പറഞ്ഞു. ആശുപത്രിയിൽ നിന്ന് കൊണ്ടുപോകുമ്പോൾ അഫ്രയെ പരിചരിച്ച നഴ്‌സുമാർ നിറകണ്ണുകളോടെയാണ് അത് കണ്ടുനിന്നത്. അഫ്രയെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത് മുതൽ അവളെ പരിചരിച്ചിരുന്നവർക്ക് വല്ലാത്ത അടുപ്പമായിരുന്നു കുഞ്ഞിനോടെന്ന് ഡോ. ഹാനി മറൂഫ് പറഞ്ഞു. ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ആയത് ആരോഗ്യവതിയായാണെന്നും അധികൃതർ അറിയിച്ചു.

'മണൽക്കൂനകൾക്കിടയിൽ നിന്നുള്ള നേർത്ത കരച്ചിൽ': ഭൂകമ്പം ഉണ്ടായി 10 മണിക്കൂറുകൾക്ക് ശേഷമാണ് അഫ്രയെ പുറത്തെത്തിച്ചത്. ഉയർന്നു നിന്ന കെട്ടിടം നിമിഷങ്ങൾ കൊണ്ട് കോൺക്രീറ്റും കല്ലും മണലും പൊടിയും നിറഞ്ഞ ഒരു കൂമ്പാരമായി മാറി. കനത്ത മഴയിലും മഞ്ഞിലും ഞങ്ങൾ കെട്ടിടാവശിഷ്‌ടങ്ങൾ ഓരോന്നായി എടുത്തുമാറ്റി.

അവശിഷ്‌ടങ്ങൾ എടുത്തുമാറ്റുന്നതിനിടെ ഒരു മൃതദേഹം തിരിച്ചറിയാനായി ഒരാൾ എന്നെ വന്നു വിളിച്ചു. അത് എന്‍റെ സഹോദരി അഫ്രയാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. അപ്പോഴാണ് മണൽക്കൂനകൾക്കിടയിൽ നിന്ന് നേർത്ത കരച്ചിൽ കേട്ടത്. കുഞ്ഞിനെ പൊതിഞ്ഞ മണൽക്കൂന ഭ്രാന്തമായി നീക്കം ചെയ്‌തു. പൊക്കിൾ കൊടി മുറിച്ച് ആശുപത്രിയിൽ എത്തിക്കാനായി കുഞ്ഞിനെയും എടുത്ത് ഓടി.

പല ആശുപത്രികളും പരിക്കേറ്റവരാൽ നിറഞ്ഞിരിക്കുകയായിരുന്നു. ആൺകുഞ്ഞാണെന്നാണ് ആദ്യം കരുതിയത്. കുഞ്ഞിന്‍റെ പരേതനായ പിതാവ് അബ്‌ദുല്ല തുർക്കി മ്ലെയ്ഹാന്‍റെ പേരിടാൻ ഡോക്‌ടറോട് പറഞ്ഞു. പിന്നീടാണ് അതൊരു പെൺകുട്ടിയാണെന്നറിഞ്ഞത്. തുടർന്ന് ഞങ്ങളോട് വിട പറഞ്ഞ സഹോദരി അഫ്രയുടെ പേര് തന്നെ കുഞ്ഞിന് നൽകി. ദത്തെടുക്കാനുള്ള രേഖകൾ പൂർത്തിയാകുന്നതുവരെ കുട്ടിയെ രണ്ടാഴ്‌ചയോളം ആശുപത്രിയിൽ കിടത്തി.

ഭൂകമ്പത്തിൽ മരണം 44,000 ആയി ഉയർന്നു. ആളുകൾക്കായുള്ള തെരച്ചിൽ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നതിനാൽ മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഡസൻ കണക്കിന് ഭവന യൂണിറ്റുകളാണ് ഡെൻഡറിസിലെ ഭൂകമ്പത്തിൽ നശിച്ചത്. അഫ്രയുടെ പിതാവ് അബ്‌ദുല്ല തുർക്കി മ്ലെയ്ഹാൻ, കിഴക്കൻ ദേർ എൽ-സൂർ പ്രവിശ്യയിലെ ഖഷാം ഗ്രാമത്തിൽ നിന്നുള്ളയാളായിരുന്നു. 2018 മുതലാണ് അഫ്രയുടെ കുടുംബം ഈ പട്ടണത്തിൽ താമസമാക്കിയത്.

For All Latest Updates

ABOUT THE AUTHOR

...view details