ഓക്‌ലൻഡ് : പുത്തൻ പ്രതീക്ഷകളോടെ 2023 നെ വരവേറ്റ് ലോകം. ന്യൂസിലാൻഡിൽ പുതുവർഷമെത്തി. ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രകടനങ്ങളുമായാണ് ഓക്‌ലൻഡ് നഗരം പുതുവർഷത്തെ വരവേറ്റത്. പിന്നാലെ ഓസ്‌ട്രേലിയയും പുതുവത്സരത്തെ കരിമരുന്ന് പ്രയോഗത്തോടെ വരവേറ്റു.
ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങളും ഫിജി, പപ്പുവ ന്യൂ ഗിനിയ തുടങ്ങിയ ദ്വീപുകളും അടങ്ങിയ ഓഷ്യാനിയ വൻകരയിലാണ് പുതുവത്സരം ആദ്യമെത്താറ്. തുടർന്ന് ജപ്പാൻ, ദക്ഷിണ കൊറിയ, ചൈന, ഇന്ത്യ എന്നിങ്ങനെയുള്ള ക്രമത്തിൽ രാജ്യങ്ങളിൽ നവവർഷമെത്തും.