കേരളം

kerala

ETV Bharat / international

ന്യൂയോര്‍ക്കിലെ റെയില്‍വേ സ്റ്റേഷനില്‍ അഞ്ച് പേര്‍ക്ക് വെടിയേറ്റു ; അക്രമിക്കായി അന്വേഷണം ഊര്‍ജിതം - ന്യൂയോര്‍ക്കിലെ റെയില്‍വേ സ്റ്റേഷനില്‍ അഞ്ച് പേര്‍ക്ക് വെടിയേറ്റു

അമേരിക്കയിലെ ന്യൂയോർക്ക് സിറ്റി സബ്‌വേ റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം

Multiple people shot at brooklyn  unexploded devices found at NYC train station  Multiple people shot in Brooklyn subway station  ന്യൂയോര്‍ക്കിലെ റെയില്‍വേ സ്റ്റേഷനില്‍ അഞ്ച് പേര്‍ക്ക് വെടിയേറ്റു  അമേരിക്കയില്‍ റെയില്‍വേ സ്റ്റേഷനില്‍ വെടിവയ്‌പ്പ് പ്രതിയ്‌ക്കായി അന്വേഷണം ഊര്‍ജിതം
ന്യൂയോര്‍ക്കിലെ റെയില്‍വേ സ്റ്റേഷനില്‍ അഞ്ച് പേര്‍ക്ക് വെടിയേറ്റു; പ്രതിയ്‌ക്കായി അന്വേഷണം ഊര്‍ജിതം

By

Published : Apr 12, 2022, 10:57 PM IST

ന്യൂയോർക്ക് :അമേരിക്കയിലെ ന്യൂയോർക്കില്‍ അഞ്ച് പേർക്ക് വെടിയേറ്റു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ന്യൂയോർക്ക് സിറ്റി സബ്‌വേ ട്രെയിന്‍ പ്ളാറ്റ്‌ഫോമില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

പരിക്കേറ്റവരെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു. ബ്രൂക്‌സിനിലെ സൺസെറ്റ് പാർക്ക് പരിസരത്തിനുസമീപമാണ് ഈ റെയില്‍വേ സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. രാവിലെ 8:30 നാണ് സംഭവം.

വെടിയേറ്റത് അഞ്ച് പേര്‍ക്കാണെങ്കിലും കുറഞ്ഞത് 13 പേർക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇവര്‍ക്ക് എങ്ങനെ പരിക്കേറ്റുവെന്നതിനെക്കുറിച്ച് വ്യക്തതയില്ല. നിര്‍മാണത്തൊഴിലാളികള്‍ ധരിക്കുന്ന ഓവര്‍കോട്ടും ഗ്യാസ് മാസ്‌കും ധരിച്ചാണ് പ്രതി കൃത്യം നിര്‍വഹിച്ചത്. പ്രതിയ്‌ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

For All Latest Updates

ABOUT THE AUTHOR

...view details