കാഠ്‌മണ്ഡു: നേപ്പാളില്‍ യാത്രാ വിമാനം കാണാതായി. സ്വകാര്യ എയര്‍ലൈന്‍റെ ചെറു വിമാനമാണ് അപ്രത്യക്ഷമായത്. വിമാനത്തില്‍ 22 യാത്രക്കാരാണുണ്ടായിരുന്നത്. ഇതില്‍ നാല് പേര്‍ ഇന്ത്യക്കാരാണ്.
നേപ്പാളിൽ വിമാനം കാണാതായി: 22 യാത്രക്കാരില്‍ 4 ഇന്ത്യക്കാരും - നേപ്പാളില്‍ 22 യാത്രക്കാരുമായി പോയ വിമാനം കാണാതായി
പൊക്രാനില്‍ നിന്നും ജോംസണിലേക്ക് പോകുന്നതിനിടെയാണ് വിമാനവുമായുള്ള ബന്ധം നഷ്‌ടമായത്.
നേപ്പാളില്‍ 22 യാത്രക്കാരുമായി പോയ വിമാനം കാണാതായി, വിമാനത്തില്‍ നാല് ഇന്ത്യക്കാരും
താര എയറിന്‍റെ 9 എൻഎഇടി വിമാനമാണ് 9.55ന് പറന്നുയർന്നത്. ഉടൻ റഡാറിൽ നിന്ന് വിമാനം അപ്രത്യക്ഷമാകുകയായിരുന്നു. കാണാതായ വിമാനത്തിൽ നാല് ഇന്ത്യക്കാരെ കൂടാതെ മൂന്ന് ജാപ്പനീസ് പൗരന്മാരും ഉണ്ട്. ബാക്കിയുള്ളവർ നേപ്പാൾ സ്വദേശികളാണ്.
പൊക്രാനില്‍ നിന്നും ജോംസണിലേക്ക് പോവുകയായിരുന്നു വിമാനം. കാഠ്‌മണ്ഡുവില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വിനോദ സഞ്ചാര മേഖലയാണ് ജോംസണ്‍. വിമാനത്തിനായുള്ള തെരച്ചില്‍ തുടരുകയാണ്.
Last Updated : May 29, 2022, 12:29 PM IST