കേരളം

kerala

ETV Bharat / international

നാസ ആർട്ടിമിസ് ദൗത്യം: സെപ്റ്റംബര്‍ അവസാനത്തോടെ വിക്ഷേപിക്കാനാവുമെന്ന് പ്രതീക്ഷ - nasa

ഇന്ധന ചോർച്ച ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആർട്ടിമിസ് 1 ന്‍റെ വിക്ഷേപണം രണ്ട് തവണ പരാജയപ്പെട്ടിരുന്നു. ഇത്തവണ വിജയം കണ്ടാൽ 2024 ഓടെ ബഹിരാകാശ യാത്രികരെ ചന്ദ്രനിൽ എത്തിക്കാനാകുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്.

nasa plans to launch newmoon rocket  ന്യൂമൂൺ റോക്കറ്റ്  വിക്ഷേപണത്തിനൊരുങ്ങി ആർട്ടിമിസ്  നാസ  ആർട്ടിമിസ് 1  ARTEMIS 1  NASA  ARTEMIS 1 TECHNICAL ISSUE  INTERNATIONAL NEWS  ന്യൂമൂൺ റോക്കറ്റ് ഇന്ധന ചോർച്ച
സെപ്‌റ്റംബർ അവസാനപ്പോടെ വീണ്ടും ന്യൂമൂൺ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങി നാസ: ചോർച്ചയുള്ള ഭാഗത്തെ സീലുകൾ പുനസ്ഥാപിച്ചതായി അധികൃതർ

By

Published : Sep 9, 2022, 11:40 AM IST

കേപ് കനാവറൽ (യുകെ): സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ച് ന്യൂമൂൺ റോക്കറ്റ് ഈ മാസം അവസാനത്തോടെ വിക്ഷേപിക്കാനാകുമെന്ന പ്രതീക്ഷയിൽ നാസ. കഴിഞ്ഞ രണ്ട് തവണയും ഇന്ധന ചോർച്ച ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആർട്ടിമിസ് 1 ന്‍റെ വിക്ഷേപണം നടക്കാതെ പോയിരുന്നു. എന്നാൽ ചോർച്ചയുള്ള ഭാഗത്തെ സീലുകൾ മാറ്റി സ്ഥാപിച്ച് എല്ലാ ഹൈഡ്രജൻ ഇന്ധന ചോർച്ചയും അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ മറ്റൊരു പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.

പരീക്ഷണം വിജയകരമായാൽ നാസയുടെ ഏറ്റവും ശക്തമായ റോക്കറ്റായ ആർട്ടിമിസ് 1 ഈ മാസം അവസാനത്തോടെ വിക്ഷേപിക്കുകയും പരീക്ഷണം പരാജയപ്പെട്ടാൽ റോക്കറ്റ് അധിക ജോലികൾക്കായി ഹാംഗറിലേക്ക് മടക്കുമെന്നും കുറഞ്ഞത് ഒക്‌ടോബർ വരെ ലിഫ്‌റ്റ് ഓഫ് വൈകുമെന്നും നാസ അറിയിച്ചു. ബഹിരാകാശ യാത്രികർക്ക് പകരം ഡമ്മികളെ ഇരുത്തിയാണ് റോക്കറ്റ് വിക്ഷപണം നാസ പദ്ധതിയിട്ടിരിക്കുന്നത്. ഇതിന്‍റെ നിരീക്ഷണഫലങ്ങൾ കൂടി ഉൾപ്പെടുത്തി 2024 ഓടെ 50 വർഷങ്ങൾക്ക് ശേഷം വീണ്ടും ബഹിരാകാശ യാത്രികരെ ചന്ദ്രനിൽ എത്തിക്കാനാകുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്.

322 അടി സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റാണ് നാസ ഇതുവരെ നിർമിച്ചതിൽ ഏറ്റവും ശക്തമായത്. സെപ്‌റ്റംബർ 23ന് നടത്താൻ ഉദ്ദേശിക്കുന്ന വിക്ഷേപണത്തിന് മുൻപായി ടാങ്ക് ടെസ്‌റ്റ് കൂടി നടത്തേണ്ടതുണ്ടെന്ന് നാസയുടെ പര്യവേഷണ സംവിധാന വികസനത്തിന്‍റെ ചുമതലയുള്ള ജിം ഫ്രീ പറഞ്ഞു. വിക്ഷേപണത്തിന് കേപ് കനാവറലിന്‍റെ അനുമതി ആവശ്യമാണ്.

റോക്കറ്റ് ജനവാസ മേഘലയിലേക്ക് തിരിഞ്ഞാൽ മുൻകരുതലിന്‍റെ ഭാഗമായി സിസ്‌റ്റം സജീവമാക്കുന്നതിന് ബാറ്ററികൾ ആവശ്യമായിട്ടുണ്ട്. എന്നാൽ ഈ ബാറ്ററികൾ ഹാംഗറിൽ മാത്രമെ പരീക്ഷിക്കാൻ സാധിക്കൂ. ഇതിനായി റോക്കറ്റ് ഹാംഗറിലേക്ക് കൊണ്ടുപോകേണ്ടതായിട്ടുണ്ട്.

ഇത്തരത്തിൽ പല തവണ ഹാംഗറിൽ നിന്ന് ലോഞ്ച് പാഡിലേക്കും തിരിച്ചും റോക്കറ്റ് ചലിപ്പിക്കുന്നത് വീണ്ടും സാങ്കേതിക പ്രശ്‌നങ്ങൾക്ക് കാരണമാകാം. ഇതിനകം തന്നെ പ്രാക്‌ടീസ് കൗണ്ട്‌ഡൗണുകൾക്കായി റോക്കറ്റ് മൂന്ന് തവണ ലോഞ്ച് പാഡിലേക്ക് യാത്രനടത്തിയിട്ടുണ്ട്. റോക്കറ്റിന്‍റെ അടിഭാഗത്തുള്ള ഹൈഡ്രജൻ ഇന്ധന ലൈനുകളിലെ ചോർച്ചയായിരുന്നു വിക്ഷേപണത്തിന് പല തവണ തടസം ഉണ്ടാകാൻ കാരണമായത്.

ഇത്തവണ സീലുകളുടെ സമ്മർദം കുറയ്ക്കുന്നതിന് ചില സമയങ്ങളിൽ ഇന്ധനത്തിന്‍റെ ഒഴുക്ക് കുറക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യുന്നതായി നാസയിൽ നിന്നുള്ള അധികൃതർ മാധ്യമ പ്രവർത്തകരോടായി പറഞ്ഞു. ഗ്രീക്ക് പുരാണത്തിലെ അപ്പോളോയുടെ ഇരട്ട സഹോദരിയുടെ പേരിലുള്ള നാസയുടെ ആർട്ടിമിസ് ചാന്ദ്ര പര്യവേഷണ പരിപാടിയിലെ ഈ പരീക്ഷണ പറക്കലിന്‍റെ ആകെ ചിലവ് 4.1 ബില്ല്യൺ ഡോളറാണ്. 1960 കളിലും 70 കളിലും ബഹിരാകാശയാത്രികരെ ചന്ദ്രനിലേക്ക് കൊണ്ടുപോയ അപ്പോളോയുടെ സിസ്റ്റത്തേക്കാൾ ശക്തമായ എഞ്ചിനാണ് ന്യൂമൂൺ റോക്കറ്റിന്‍റേത്.

ആറാഴ്‌ചയാണ് ആർട്ടിമിസ് 1 യാത്ര പൂർത്തീകരിക്കാൻ എടുക്കുന്ന സമയം. പരീക്ഷണ ഡമ്മികളുമായുള്ള ക്രൂ ക്യാപ്‌സ്യൂള്‍ ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് അയക്കാനുള്ള രണ്ടാമത്തെ ശ്രമം സെപ്‌റ്റംബർ മൂന്നിനാണ് നാസ മാറ്റിവച്ചത്.

ABOUT THE AUTHOR

...view details