ദുർഗാപൂർ: സ്വീഡനിൽ 32 കാരിയായ ഗവേഷക ശാസ്ത്രജ്ഞ റോഷ്‌നി ദാസ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. പശ്ചിമ ബംഗാള്‍ ദുർഗാപൂരിലെ ഡിപിഎൽ ടൗൺഷിപ്പിൽ നിന്നുള്ള റോഷ്‌നി ഒരു വാഗ്‌ദാന ശാസ്ത്രജ്ഞയായിരുന്നു (Mysterious death of Indian research scientist). സെപ്‌റ്റംബർ 29 നാണ് മകളുമായി അവസാനമായി സംസാരിച്ചതെന്നും അതിനുശേഷം റോഷ്‌നിയുമായി യാതൊരു ബന്ധവുമില്ലായിരുന്നെന്നും റോഷ്‌നിയുടെ അമ്മ മമത ദാസ് പറയുന്നു. ഒക്‌ടോബർ 12നാണ് സ്വീഡിഷ് എംബസി സ്വീഡനിലെ അപ്പാർട്ടുമെന്‍റിൽ റോഷ്‌നിയുടെ ചേതനയറ്റ മൃതദേഹം കണ്ടെത്തിയെന്ന വേദനാജനകമായ വാർത്തയുമായി ഇന്ത്യൻ എംബസിയെ സമീപിച്ചത്.
ദുർഗാപൂരിലെ സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം ബർധമാൻ രാജ് കോളേജിൽ നിന്ന് സുവോളജി ഓണേഴ്‌സ് ബിരുദം നേടി ശേഷം ഒഡിഷയിലെ ഭുവനേശ്വറിലെ കലിംഗ സർവകലാശാലയിൽ ബയോടെക്‌നോളജിയിൽ ബിരുദവും നേടി. പഠനത്തിലുള്ള മികവ് സ്വീഡനിലെ ഉമേ യൂണിവേഴ്‌സിറ്റിയിലേക്ക് നയിച്ചു. അവിടെ ന്യൂറോളജി മേഖലയിലെ പോസ്റ്റ്‌ഡോക്‌ടറൽ ഗവേഷണത്തിന്‍റെ അവസാന ഘട്ടത്തിലായിരുന്നു.
2018 ൽ മകൾ ഗവേഷണത്തിനായി സ്വീഡനിലേക്ക് പോയി. നിർഭാഗ്യവശാൽ അവൾക്ക് അവളുടെ ജോലി കൃത്യസമയത്ത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഒഴിവുസമയങ്ങളിൽ അവിടെ തുടരാൻ തീരുമാനിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അവൾക്ക് കുറച്ച് പണം ആവശ്യമായിരുന്നു, ഞാൻ അവൾക്ക് ഒക്‌ടോബർ 6 ന് പണം അയച്ചു. സാധാരണരീതിയില്‍ പണം ലഭിച്ചതായി അവൾ അറിയിക്കും. എന്നാൽ ഇത്തവണ പ്രതികരണമുണ്ടായില്ല. തുടർന്ന് അവളുടെ എല്ലാ ഫോൺ ലൈനുകളും പ്രവർത്തനരഹിതമായിരുന്നു. പിന്നീടാണ് വിയോഗ വാർത്ത അറിഞ്ഞത്. സ്വീഡിഷ് സർക്കാരിനോട് അകാല മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും മകളുടെ മൃതശരീരം തിരികെ നൽകാൻ സഹായിക്കുകയും ചെയ്യണമെന്ന് അഭ്യർഥിക്കുന്നതായും റോഷിനിയുടെ അമ്മ പറഞ്ഞു.