അഴിമതിക്കേസിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ മ്യാന്‍മര്‍ വിമോചന നേതാവ് ആങ് സാൻ സൂചിക്ക് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ച് മ്യാന്‍മര്‍ കോടതി. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ സൈന്യം ഭരണമേറ്റെടുത്തതിനെത്തുടർന്ന് പുറത്താക്കപ്പെട്ട സൂചി, ഒരു ഉന്നത രാഷ്ട്രീയ സഹപ്രവർത്തകനില്‍ നിന്ന് കൈക്കൂലിയായി സ്വർണവും ലക്ഷക്കണക്കിന് ഡോളറുകളും സ്വീകരിച്ച കുറ്റത്തിനാണ് നടപടി.
അഴിമതിക്കേസിൽ ആങ് സാൻ സൂചിക്ക് അഞ്ച് വർഷം തടവ് - Aang San Suu Kyi sentenced to five years in jail for corruption
ആങ് സാൻ സൂചിക്ക് എതിരെയുള്ള കേസ് അവരെ രാഷ്ട്രീയത്തിൽ നിന്ന് പുറത്താക്കാനായി കെട്ടിച്ചമച്ചതാണെന്നും സൂകിയുടെ വിചാരണ അന്യായമാണെന്നുമാണ് അനുയായികളുടെ വാദം
എന്നാല്‍ സൂചിക്ക് എതിരെയുള്ള കേസ് അവരെ രാഷ്ട്രീയത്തിൽ നിന്ന് പുറത്താക്കാനായി കെട്ടിച്ചമച്ചതാണെന്നും സൂകിയുടെ വിചാരണ അന്യായമാണെന്നും ആരോപിച്ച് അവരുടെ അനുയായികള്‍ രംഗത്തുവന്നു. മറ്റ് കേസുകളിൽ സൂകി നേരത്തെ ആറ് വർഷം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. തലസ്ഥാനമായ നയ്‌പിറ്റാവിൽ പുറത്തുനിന്ന് ആര്‍ക്കും പ്രവേശനമില്ലാത്ത കോടതിയിലാണ് സൂകിയുടെ വിചാരണ. അവരുടെ അഭിഭാഷകരെ മാധ്യമങ്ങളോട് സംസാരിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്.
Also Read'വാക്കി ടോക്കി ഇറക്കുമതി ചെയ്‌ത് കൈവശംവച്ചു' ; ആങ് സാന്‍ സൂചിക്ക് നാല് വര്‍ഷം കൂടി തടവുശിക്ഷ