വാഷിങ്ടൺ:2022ലെ മിസ് യൂണിവേഴ്‌സായി കിരീടം ചൂടി അമേരിക്കൻ സുന്ദരി ആർ ബോണി ഗബ്രിയേൽ. കഴിഞ്ഞ വർഷത്തെ വിശ്വസുന്ദരി ഇന്ത്യയുടെ ഹർനാസ് സന്ധു ആർ ബോണി ഗബ്രിയേലിന് കിരീടം അണിയിച്ചു. മിസ് വെനസ്വേലയുടെ അമാന്‍ഡ ഡുഡാമെല്‍ ന്യൂമാന്‍ ഫസ്റ്റ് റണ്ണറപ്പും ഡൊമിനിക്കന്‍ റിപബ്ലിക്കിന്‍റെ ആന്‍ഡ്രീന മാര്‍ട്ടിനസ് സെക്കൻഡ് റണ്ണറപ്പും ആയി.
വിശ്വസുന്ദരിപ്പട്ടം നേടി അമേരിക്കൻ സുന്ദരി ആർ ബോണി ഗബ്രിയേൽ; കിരീടം അണിയിച്ച് ഹർനാസ് സന്ധു - മിസ് വെനസ്വേല അമാന്‍ഡ ഡുഡാമെല്‍
2022ലെ മിസ് യൂണിവേഴ്‌സായി ആർ ബോണി ഗബ്രിയേൽ. മിസ് വെനസ്വേല അമാന്‍ഡ ഡുഡാമെല്‍ രണ്ടാം സ്ഥാനവും ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്‍റെ ആന്‍ഡ്രീന മാര്‍ട്ടിനസ് മൂന്നാം സ്ഥാനവും നേടി.
![വിശ്വസുന്ദരിപ്പട്ടം നേടി അമേരിക്കൻ സുന്ദരി ആർ ബോണി ഗബ്രിയേൽ; കിരീടം അണിയിച്ച് ഹർനാസ് സന്ധു miss usa rbonney gabriel wins miss universe 2022 miss usa rbonney gabriel rbonney gabriel wins miss universe 2022 miss universe 2022 harnaaz sandhu crowns her successor ഹർനാസ് സന്ധു ആർബോണി ഗബ്രിയേൽ അമേരിക്കൻ സുന്ദരി ആർബോണി ഗബ്രിയേൽ മിസ് യൂണിവേഴ്‌സ് മിസ് യൂണിവേഴ്‌സ് 2022 മിസ് യൂണിവേഴ്‌സ് 2021 വിശ്വസുന്ദരി 2022 മിസ് യൂണിവേഴ്‌സ് ആര് മിസ് യൂണിവേഴ്‌സ് കിരീടം മിസ് വെനസ്വേല അമാന്‍ഡ ഡുഡാമെല്‍ ആന്‍ഡ്രീന മാര്‍ട്ടിനസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17489563-thumbnail-3x2-kkd.jpg)
ആർ ബോണി ഗബ്രിയേൽ
ലൂസിയാനയിലെ ന്യൂ ഓർലിയാൻസിലെ ഏണസ്റ്റ് എൻ മൊറിയൽ കൺവെൻഷൻ സെന്‍ററിലാണ് സൗന്ദര്യ മത്സരം നടന്നത്. ഇന്ത്യയുടെ ദിവിത റായ് ആദ്യ 16ൽ ഇടം ഇടംപിടിച്ചിരുന്നു. 84 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ ഈ വർഷത്തെ മത്സരത്തിൽ പങ്കെടുത്തു.
ആർ ബോണിയുടെ അമ്മ അമേരിക്കക്കാരിയും പിതാവ് ഫിലിപ്പീൻസ് വംശജനുമാണ്. ചരിത്രത്തിൽ ആദ്യമായാണ് അമേരിക്കൻ-ഫിലിപ്പീൻസ് സുന്ദരി മിസ് യൂണിവേഴ്‌സ് കിരീടം ചൂടുന്നത്.