കേരളം

kerala

ETV Bharat / international

നീന്താനിറങ്ങിയ യുവതിക്ക് സ്രാവിന്‍റെ ആക്രമണത്തില്‍ ദാരുണാന്ത്യം ; അഞ്ചുവയസുകാരി മകൾക്ക് അത്ഭുതരക്ഷ - Shark attack

Shark attack in Mexico | സമുദ്രത്തിൽ അഞ്ച് വയസുകാരിയായ മകളോടൊപ്പം നീന്തുകയായിരുന്ന 26കാരി സ്രാവിന്‍റെ ആക്രമണത്തില്‍ മരിച്ചു. മകൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കടിയേറ്റതിനെ തുടർന്നുണ്ടായ അമിത രക്തസ്രാവം മൂലമാണ്‌ യുവതിക്ക് മരണം സംഭവിച്ചത്.

Mexican women killed in shark attack  Shark attack Mexico  Melaque beach shark attack  Barra de Navidad beach shark attack womeb died  യുവതി സ്രാവിന്‍റെ കടിയേറ്റ് മരിച്ചു  സ്രാവ് ആക്രമണം  നീന്താനിറങ്ങിയ മെക്‌സിക്കൻ യുവതിക്ക് ദാരുണാന്ത്യം  Mexican women killed in shark attack  Shark attack
Mexican women killed in shark attack

By ETV Bharat Kerala Team

Published : Dec 4, 2023, 10:02 AM IST

മെക്‌സിക്കോ: പസഫിക് സമുദ്രതീരത്ത് നീന്തുന്നതിനിടെ സ്രാവിന്‍റെ ആക്രമണത്തിൽ 26കാരി മരിച്ചു. (Mexican women killed in shark attack) കാലിൽ ഗുരുതരമായി കടിയേറ്റതിനെ തുടർന്നുണ്ടായ അമിത രക്തസ്രാവമാണ് മരണ കാരണം.

മാൻസാനില്ലോ തുറമുഖത്തിന് പടിഞ്ഞാറ് വശത്തുള്ള മെലാക്കിലെ ബീച്ചിൽ നിന്ന് അൽപം അകലെയാണ് ശനിയാഴ്‌ച ആക്രമണം നടന്നതെന്ന് പ്രാദേശിക സിവിൽ ഡിഫൻസ് ഓഫീസ് മേധാവി റാഫേൽ അരൈസ പറഞ്ഞു. അടുത്തുള്ള പട്ടണത്തിലെ താമസക്കാരിയാണ് കൊല്ലപ്പെട്ട 26കാരി.

യുവതി തന്‍റെ അഞ്ച് വയസ്സുള്ള മകളോടൊപ്പം ഫ്ലോട്ടിംഗ് പ്ലാറ്റ്‌ഫോമിലേക്ക് നീന്തുകയായിരുന്നു. കടൽത്തീരത്ത് നിന്നും ഏകദേശം 25 മീറ്റർ അകലെയുള്ള ഫ്ലോട്ടിംഗ് പ്ലാറ്റ്‌ഫോമിലേക്ക് കുട്ടിയെ ഉയർത്താൻ ശ്രമിക്കുന്നതിനിടെയാണ് യുവതിയെ സ്രാവ് കടിച്ചത്. പരിക്കുകളില്ലാതെ മകൾ അത്ഭുതകരമായി രക്ഷപ്പെട്ടു.

രക്ഷാപ്രവർത്തകർ പെട്ടെന്ന് തന്നെ എത്തിയെങ്കിലും കാലിൽ കടിയേറ്റ യുവതി അമിത രക്തസ്രാവം മൂലം മരിക്കുകയായിരുന്നുവെന്ന് റാഫേൽ അരൈസ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് മുൻകരുതലെന്ന നിലയിൽ മെലാക്ക്, ബാര ഡി നവിദാദ് ബീച്ചുകൾ അധികൃതർ അടച്ചു.

Also read: സ്രാവിന്‍റെ വയറ്റിൽ യുവാവിന്‍റെ തലയും കൈയും ശരീരഭാഗങ്ങളും; ഈജിപ്‌തിൽ പിടികൂടിയത് കൊലയാളി സ്രാവിനെ തന്നെ

മെക്‌സിക്കോയിൽ താരതമ്യേന സ്രാവുകളുടെ ആക്രമണം കുറവാണ്. 2019ൽ ബജാ കാലിഫോർണിയ സുർ തീരത്തെ മഗ്‌ദലീന ഉൾക്കടലിൽ യുഎസ് മുങ്ങൽ വിദഗ്‌ധന്‍റെ കൈത്തണ്ടയിൽ സ്രാവ് കടിച്ചെങ്കിലും അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.

ജാലിസ്കോയിലെ അറിയപ്പെടുന്ന ബീച്ച് പട്ടണമായ ബാര ഡി നവിദാദിന് അടുത്തായിരുന്നു സംഭവം.

ABOUT THE AUTHOR

...view details