ന്യൂഡല്‍ഹി :നയതന്ത്രബന്ധം വഷളാകുന്നതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രിക്കും രാജ്യത്തിനുമെതിരായ മാലദ്വീപ് മന്ത്രിമാരുടെ പരാമര്‍ശങ്ങളെ അപലപിച്ച് മാലദ്വീപ് അസോസിയേഷന്‍ ഓഫ് ടൂറിസം ഇന്‍ഡസ്‌ട്രി (Maldives Association Of Tourism Industry - MATI). നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു മാലദ്വീപ് യുവജനവകുപ്പ് സഹമന്ത്രി മറിയം ഷിവുനയും പിന്നാലെ മന്ത്രിമാരായ മല്‍ഷ, ഹസന്‍ സിഹാന്‍ എന്നിവരും പ്രധാനമന്ത്രിക്കെതിരെയും ഇന്ത്യയ്‌ക്കെതിരെയും അധിക്ഷേപ പരാമര്‍ശവുമായി രംഗത്തെത്തിയത്.
വിഷയം കൈവിട്ടെന്ന് അറിഞ്ഞതോടെ മാലദ്വീപ് ഭരണകൂടം മൂന്ന് മന്ത്രിമാരെയും സ്ഥാനത്ത് നിന്നും നീക്കുകയും ചെയ്‌തിരുന്നു. ഇപ്പോള്‍, ഇതേവിഷയത്തില്‍ ഖേദപ്രകടനവുമായി കൂടിയാണ് മാലദ്വീപ് അസോസിയേഷന്‍ ഓഫ് ടൂറിസം രംഗത്തെത്തിയിരിക്കുന്നത്. തങ്ങളുടെ ഏറ്റവും അടുത്ത അയല്‍ക്കാരില്‍ ഒരാളാണ് ഇന്ത്യ.