കേരളം

kerala

ETV Bharat / international

ബംഗ്ലാദേശിലെ കെമിക്കല്‍ കണ്ടെയ്‌നർ ഡിപ്പോയില്‍ വന്‍ തീപിടിത്തം ; 40 പേര്‍ വെന്തുമരിച്ചു, 450 ലധികം പേര്‍ക്ക് പരിക്ക് - ബംഗ്ലാദേശ് അഗ്നിബാധ

ചിട്ട്ഗാവിലെ സീതകുണ്ഡയിലുള്ള ബിഎം കണ്ടെയ്‌നര്‍ ഡിപ്പോയില്‍ ശനിയാഴ്‌ച രാത്രിയാണ് തീപിടിത്തമുണ്ടായത്

bangladesh fire  fire blaze in bangladesh  fire in bangladesh  bangladesh container depot fire  blaze at container depot in bangladesh  ബംഗ്ലാദേശ് തീപിടിത്തം  ബംഗ്ലാദേശ് ഷിപ്പിങ് കണ്ടെയ്‌നര്‍ ഡിപ്പോ തീപിടിത്തം  ബംഗ്ലാദേശ് അഗ്നിബാധ  കെമിക്കല്‍ കണ്ടെയ്‌നർ ഡിപ്പോ തീപിടിത്തം
ബംഗ്ലാദേശിലെ കെമിക്കല്‍ കണ്ടെയ്‌നർ ഡിപ്പോയില്‍ വന്‍ തീപിടിത്തം; 40 പേര്‍ വെന്തുമരിച്ചു, 450 ലധികം പേര്‍ക്ക് പരിക്ക്

By

Published : Jun 5, 2022, 5:42 PM IST

ധാക്ക (ബംഗ്ലാദേശ്‌) : ബംഗ്ലാദേശിലെ ചിട്ട്ഗാവിലുള്ള സ്വകാര്യ കെമിക്കല്‍ കണ്ടെയ്‌നർ ഡിപ്പോയിലുണ്ടായ തീപിടിത്തത്തില്‍ 40 പേര്‍ വെന്തുമരിച്ചു. അപകടത്തില്‍ 450 ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ചിട്ട്ഗാവിലെ സീതകുണ്ഡയിലുള്ള ബിഎം കണ്ടെയ്‌നര്‍ ഡിപ്പോയില്‍ ശനിയാഴ്‌ച രാത്രിയാണ് അഗ്നിബാധയുണ്ടായത്.

ശനിയാഴ്‌ച രാത്രി ഒമ്പത് മണിയോടെ കണ്ടെയ്‌നർ ഡിപ്പോയിൽ തീപിടിത്തമുണ്ടായതായി സിഎംസിഎച്ച് പൊലീസ് ഔട്ട്‌പോസ്റ്റ് സബ് ഇൻസ്‌പെക്‌ടർ നൂറുൽ ആലം പറഞ്ഞു. അഗ്നിശമന സേനയുടെ യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമിക്കുന്നതിനിടെ വീണ്ടും സ്‌ഫോടനം ഉണ്ടായി തീ പടര്‍ന്നു. രാസവസ്‌തുക്കൾ മൂലമാണ് കണ്ടെയ്‌നർ ഡിപ്പോയ്ക്ക് തീപിടിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേർത്തു.

രാത്രി 11.45 ഓടെ ഡിപ്പോയില്‍ വൻ സ്‌ഫോടനം ഉണ്ടായി. രാസവസ്‌തുക്കളുടെ സാന്നിധ്യം മൂലം ഒരു കണ്ടെയ്‌നറിൽ നിന്ന് മറ്റൊന്നിലേക്ക് തീ പടരുകയുമായിരുന്നു. ആദ്യം തീപിടിത്തമുണ്ടായ സമയത്ത് ഡിപ്പോയില്‍ അധികം ആളുകള്‍ ഉണ്ടായിരുന്നില്ല.

അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍ : തീയണയ്ക്കാനായി അഗ്നിശമന സേനാംഗങ്ങളും പൊലീസുകാരും മറ്റ് രക്ഷാപ്രവർത്തകരും സംഭവസ്ഥലത്തെത്തി. ഇതിനിടെ രാസവസ്‌തുക്കള്‍ നിറച്ച കണ്ടെയ്‌നറുകൾ പൊട്ടിത്തെറിച്ചതാണ് കൂടുതല്‍ ആളുകള്‍ മരിക്കാനിടയാക്കിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്‌ഫോടനത്തിൽ നാല് കിലോമീറ്റര്‍ ദൂര പരിധിയില്‍ വരെയുള്ള വീടുകളുടെയും കെട്ടിടങ്ങളുടെയും ജനല്‍ ചില്ലുകള്‍ തകർന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

പരിക്കേറ്റവരില്‍ 350 ഓളം പേരെ ബംഗ്ലാദേശ് സര്‍ക്കാരിന് കീഴിലുള്ള ചിട്ട്ഗാവ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ അഗ്നിശമന സേനാംഗങ്ങള്‍ സൈനിക ആശുപത്രിയിലും മറ്റുള്ളവർ സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സയില്‍ കഴിയുന്നത്. മരിച്ചവരുടെ കുടുംബത്തിന് അമ്പതിനായിരം ടാക്കയും (ഇന്ത്യന്‍ രൂപ 43,516.90) പരിക്കേറ്റവര്‍ക്ക് ഇരുപതിനായിരം ടാക്കയും (ഇന്ത്യന്‍ രൂപ 17406.76) നല്‍കുമെന്ന് ചിട്ട്ഗാവ് ഡിവിഷണല്‍ കമ്മിഷണര്‍ അറിയിച്ചു.

Also read: ആന്ധ്രാപ്രദേശില്‍ കെമിക്കല്‍ ഫാക്‌ടറിയില്‍ തീപിടിത്തം; 6 പേര്‍ മരിച്ചു; 13 പേര്‍ക്ക് പരിക്ക്

അപകടത്തില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന അനുശോചനം രേഖപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ഉന്നതാധികാര അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.

തീ ആളിപ്പടര്‍ന്നത് രാസവസ്‌തുക്കള്‍ മൂലം : ഹൈഡ്രജൻ പെറോക്‌സൈഡ് പോലുള്ള നിരവധി രാസവസ്‌തുക്കൾ ഡിപ്പോയിലെ കണ്ടെയ്‌നറുകളിൽ സൂക്ഷിച്ചിരുന്നുവെന്നും രാസവസ്‌തുക്കളാണ് തീ ആളിപ്പടരാൻ കാരണമായതെന്നും അഗ്നിശമനസേനാ മേധാവി ബ്രിഗേഡിയർ ജനറൽ മുഹമ്മദ് മൈനുദ്ദീൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, തീപിടിത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ലെന്ന് ബിഎം കണ്ടെയ്‌നർ ഡിപ്പോ ഡയറക്‌ടര്‍ മുജീബുർ റഹ്മാൻ പ്രസ്‌താവനയിൽ പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും പരിക്കേറ്റവരുടെ ചികിത്സയുടെ മുഴുവൻ ചിലവും വഹിച്ച് പരമാവധി നഷ്‌ടപരിഹാരം നൽകുമെന്നും ഡയറക്‌ടര്‍ അറിയിച്ചു.

ഇന്‍ലന്‍ഡ് കണ്ടെയ്‌നർ ഡിപ്പോയായ (ഷിപ്പിങ് പോര്‍ട്ടില്‍ നിന്ന് ഉള്ളിലേക്ക് മാറിയുള്ള കണ്ടെയ്‌നര്‍ ഡിപ്പോ) ബിഎം കണ്ടെയ്‌നർ ഡിപ്പോ 2011 മെയ് മുതലാണ് പ്രവർത്തനം ആരംഭിച്ചത്. ബംഗാൾ ഉൾക്കടലിന്‍റെ തീരപ്രദേശത്തോട് ചേർന്നുള്ള ചിട്ട്ഗാവിലെ സീതകുണ്ഡ പ്രദേശത്ത് 21 ഏക്കർ സ്ഥലത്താണ് സ്വകാര്യ കണ്ടെയ്‌നർ ഡിപ്പോ നിര്‍മിച്ചിട്ടുള്ളത്.

ABOUT THE AUTHOR

...view details