ഇസ്‌ലാമാബാദ് : പാകിസ്ഥാനില്‍ പള്ളിയ്‌ക്കുള്ളിലുണ്ടായ ചാവേറാക്രമണത്തില്‍ 32 പേർ കൊല്ലപ്പെട്ടു. പെഷവാര്‍ പ്രദേശത്തെ പൊലീസ് ഹൗസിങ് ബ്ലോക്കിന് സമീപത്തെ പള്ളിയിലാണ് ആക്രമണം. ഇന്ന് ഉച്ചയ്‌ക്ക് 1.40നുണ്ടായ സംഭവത്തില്‍, 147 പേർക്ക് പരിക്കേറ്റുവെന്നും പ്രമുഖ പാക് മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്‌തു.
പാകിസ്ഥാനിലെ പള്ളിയ്‌ക്കുള്ളിൽ ചാവേറാക്രമണം ; 32 പേർ കൊല്ലപ്പെട്ടു, 147 പേർക്ക് പരിക്ക് - പാകിസ്ഥാനിലെ പള്ളിയ്‌ക്കുള്ളിൽ സ്‌ഫോടനം
പൊലീസുകാര്‍ക്കുനേരെ പാകിസ്ഥാനില്‍ ആവര്‍ത്തിച്ച് ആക്രമണമുണ്ടാവുന്നതിനിടെയാണ് പെഷവാര്‍ പൊലീസ് ഹൗസിങ് ബ്ലോക്കിന് സമീപത്തെ പള്ളിയിലെ ഇന്നത്തെ സംഭവം
![പാകിസ്ഥാനിലെ പള്ളിയ്‌ക്കുള്ളിൽ ചാവേറാക്രമണം ; 32 പേർ കൊല്ലപ്പെട്ടു, 147 പേർക്ക് പരിക്ക് http://10.10.50.80:6060//finalout3/odisha-nle/thumbnail/30-January-2023/17619265_864_17619265_1675068611622.png](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17620578-750-17620578-1675076731030.jpg)
ഉച്ചയ്‌ക്കുള്ള (ളുഹ്‌ര്‍) പ്രാര്‍ഥന നടക്കുമ്പോള്‍ മുൻ നിരയിലുണ്ടായിരുന്ന ചാവേർ പൊട്ടിത്തെറിച്ചാണ് ആക്രമണമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഷഫിയുള്ള ഖാൻ ഇന്ത്യയിലെ പ്രമുഖ വാർത്താഏജൻസിയോട് പറഞ്ഞു. കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്‌തവരില്‍ കൂടുതലും പൊലീസുകാരാണെന്ന് ദൃക്‌സാക്ഷി പറയുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഒരു തീവ്രവാദ സംഘടനയും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
എന്നാല്‍, പാകിസ്ഥാൻ താലിബാൻ എന്നറിയപ്പെടുന്ന തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ, സുരക്ഷ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് നേരത്തേ നിരവധി തവണ ചാവേർ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പെഷവാർ പൊലീസ് സൂപ്രണ്ട് (ഇൻവെസ്റ്റിഗേഷൻ), ഷാസാദ് കൗക്കബും പ്രതികരിച്ചു. 'ഞാൻ പ്രാർഥന നടത്താൻ പള്ളിയിൽ പ്രവേശിച്ചപ്പോഴാണ് സ്‌ഫോടനം ഉണ്ടായത്. ഭാഗ്യം കൊണ്ടാണ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്' - ഷാസാദ് കൗക്കബ് തന്‍റെ അനുഭവം വിവരിച്ചു.