വാഷിങ്‌ടൺ : ജനസംഖ്യാനിയന്ത്രണവുമായി ബന്ധപ്പെട്ട ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ പരാമർശങ്ങളോട് പ്രതികരിച്ച് പ്രശസ്‌ത അമേരിക്കൻ ഗായിക മേരി മെൽബൻ (American singer Mary Millben). വിദ്യാഭ്യാസമുള്ള സ്‌ത്രീകൾക്ക് ഭർത്താവ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ എങ്ങനെ നിയന്ത്രിക്കണമെന്നറിയാമെന്ന് നിതീഷ് കുമാർ (Bihar Chief Minister Nitish Kumar ) നിയമസഭയിൽ നടത്തിയ പരാമർശം ഏറെ വിവാദമായിരുന്നു. സെൻസസുമായി ബന്ധപ്പെടുത്തിയായിരുന്നു പ്രസ്‌താവന (Nitish Kumar remarks on population control).
ഇതിന് പിന്നാലെയാണ് പ്രസ്‌താവനയിൽ പ്രതികരണവുമായി മേരി മെൽബൻ രംഗത്തെത്തിയത്. 'ഇന്ത്യയിലെ സഹോദരീ സഹോദരന്മാർക്ക് അഭിവാദ്യങ്ങൾ. ലോകമെമ്പാടും, പ്രത്യേകിച്ച് അമേരിക്കയിലും ഇന്ത്യയിലും 2024ലെ തെരഞ്ഞെടുപ്പ് തിരക്കുകൾ ആരംഭിച്ചിരിക്കുന്നു. ഈ തെരഞ്ഞെടുപ്പ് കാലഹരണപ്പെട്ട ആശയങ്ങൾ അവസാനിപ്പിക്കാനും പകരം പുരോഗമന ആശയങ്ങൾക്ക് മുൻതൂക്കം നൽകാനും അവസരമൊരുക്കുകയാണ്.
എന്തുകൊണ്ടാണ് ഞാൻ ഇന്ത്യൻ പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്നതെന്നും ഇന്ത്യയുടെ കാര്യങ്ങളിൽ ഇത്ര താൽപര്യം കാണിക്കുന്നതെന്നും പലരും എന്നോട് ചോദിക്കാറുണ്ട്. അതിന് കാരണം ഞാൻ ഇന്ത്യയെ സ്‌നേഹിക്കുന്നു. യുഎസ് - ഇന്ത്യ ബന്ധത്തിനും അന്താരാഷ്‌ട്ര സാമ്പത്തിക സ്ഥിരതയ്‌ക്കും മോദിയുടെ നേതൃത്വം ഉതകുന്നതാണ്.