കേരളം

kerala

ETV Bharat / international

Martin Goetz Dies At 93: 'തേർഡ് പാർട്ടി സോഫ്‌റ്റ്‌വെയറിന്‍റെ പിതാവ്' മാർട്ടിൻ ഗോയറ്റ്‌സ് അന്തരിച്ചു - ആദ്യത്തെ സോഫ്‌റ്റ്‌വെയർ പേറ്റന്‍റ് ജേതാവ്

Father Of Third Party Software: യുഎസ് സർക്കാരുമായി പോരാടിയാണ് ആദ്യത്തെ സോഫ്‌റ്റ്‌വെയർ പേറ്റന്‍റ് മാർട്ടിൻ സ്വന്തമാക്കിയത്

Martin Goetz  father of third party software  first software patent in the US  Applied Data Research company  തേർഡ് പാർട്ടി സോഫ്‌റ്റ്‌വെയറിന്‍റെ പിതാവ്  മാർട്ടിൻ ഗോയറ്റ്‌സ്  അപ്ലൈഡ് ഡാറ്റ റിസർച്ച്  ആദ്യത്തെ സോഫ്‌റ്റ്‌വെയർ പേറ്റന്‍റ് ജേതാവ്  Martin Goetz Biography
Martin Goetz Dies At 93

By ETV Bharat Kerala Team

Published : Oct 22, 2023, 12:44 PM IST

സാൻഫ്രാൻസിസ്‌കോ : യുഎസിൽ ആദ്യത്തെ സോഫ്‌റ്റ്‌വെയർ പേറ്റന്‍റ് (first software patent ) ലഭിച്ച മാർട്ടിൻ ഗോയറ്റ്‌സ് (Martin Goetz) അന്തരിച്ചു. 'തേർഡ് പാർട്ടി സോഫ്‌റ്റ്‌വെയറിന്‍റെ പിതാവ്' (Father Of Third Party Software) എന്നാണ് മാർട്ടിൻ അറിപ്പെടുന്നത്. 93 വയസായിരുന്നു.

1968 ലാണ് ഗോയറ്റ്‌സും പങ്കാളികളും ചേർന്ന് 'അപ്ലൈഡ് ഡാറ്റ റിസർച്ച്' (Applied Data Research company) എന്ന പേരിൽ കമ്പനി ആരംഭിച്ചത്. പിന്നാലെ ഏകേദശം ഒരു ദശാബ്‌ദത്തിന് ശേഷമാണ് മെയിൻ ഫ്രെയിമുകൾക്കായുള്ള ഡാറ്റ-സോർട്ടിങ് സോഫ്‌റ്റ്‌വെയറിനുള്ള പേറ്റന്‍റ് അദ്ദേഹത്തിന് ലഭിച്ചത്. അക്കാലമത്രയും സോഫ്‌റ്റ്‌വെയറിനെ പേറ്റന്‍റ് ഉത്‌പന്നമായി കണക്കാക്കിയിരുന്നില്ല. പകരം ഇത്തരത്തിലുള്ള പുതിയ ഫീച്ചറുകൾ ഐബിഎം നിർമിക്കുന്നത് പോലുള്ള മെയിൻ ഫ്രെയിമുകളിലേക്ക് കൂട്ടിച്ചേർക്കുകയായിരുന്നു ചെയ്‌തിരുന്നത്.

ഈ സാഹചര്യത്തിൽ, സർക്കാർ അംഗീകാരം ലഭിക്കുന്നതിന് മൂന്ന് വർഷക്കാലം ഗോയറ്റ്‌സ് യുഎസ് സർക്കാരുമായി പോരാടി. തുടർന്നാണ് ഗോയറ്റ്‌സിന് സ്വന്തം സോഫ്‌റ്റ്‌വെയർ പേറ്റന്‍റ് ലഭിച്ചത്. 1985 ആയപ്പോഴേക്കും ടെലികമ്മ്യൂണിക്കേഷൻസ് കമ്പനിയായ അമെറിടെക് 215 മില്യൺ ഡോളറിന് അപ്ലൈഡ് ഡാറ്റ റിസർച്ചിനെ ഏറ്റെടുത്തു. ഇതോടെ, ഗോയറ്റ്‌സ്, കമ്പനിയുടെ സീനിയർ വൈസ് പ്രസിഡന്‍റും ചീഫ് ടെക്‌നോളജി ഓഫിസറുമായി.

1988 ന്‍റെ തുടക്കത്തോടെ അദ്ദേഹം സോഫ്‌റ്റ്‌വെയർ കമ്പനിയായ സിലോജിയുടെ ചീഫ്‌ എക്‌സിക്യൂട്ടീവായി ചുമതലയേറ്റു. പിന്നീട് പല സോഫ്‌റ്റ്‌വെയർ കമ്പനികളുടെ കൺസൾട്ടന്‍റും നിക്ഷേപകനുമായും അദ്ദേഹം പ്രവർത്തിച്ചതായാണ് പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ. 2007 ൽ കമ്പ്യൂട്ടർ ഇന്‍റസ്‌ട്രിയിലെ 'അൺസങ് ഇന്നൊവേറ്റർ' ആയി ഗോയറ്റ്‌സ് തെരഞ്ഞെടുക്കപ്പെട്ടു.

ABOUT THE AUTHOR

...view details