വാഷിങ്ടണ്‍: ഫേസ്ബുക്കിന്റെ സ്രഷ്ടാവ് സുക്കര്‍ ബര്‍ഗ് വിവാഹിതനായി. വധു പ്രസില്ല. തിയതി 2022 മെയ് 19. ഇങ്ങനെയൊരു വാര്‍ത്ത കണ്ടാല്‍ അതിശയിക്കേണ്ട. നമ്മുടെയെല്ലാം പ്രിയപ്പെട്ട ഫേസ്ബുക്ക് സ്ഥാപകൻ പത്തുവര്‍ഷം മുമ്പേ വിവാഹിതനാണ്. 2012 മെയ് 19ന്റെ വിവാഹ ദിനം സുക്കര്‍ ബര്‍ഗ് ഒരിക്കല്‍ കൂടി ആവിഷ്കരിച്ചാണ് വാര്‍ഷികം ആഘോഷിച്ചത്.
സുക്കര്‍ ബര്‍ഗ് വിവാഹിതനായി! വാര്‍ഷിക ദിനത്തില്‍ വിവാഹം പുനഃരാവിഷ്കരിച്ച് ഫേസ്ബുക്ക് സ്രഷ്ടാവ് - പ്രസില്ല ചാന്
കൂടുതല്‍ അഡ്വഞ്ചറുകള്‍ നിറഞ്ഞ ജീവിതമാണ് മുന്നിലുള്ളതെന്ന് സുക്കര്‍ബര്‍ഗ് ഫേസ്ബുക്കില്‍ കുറിച്ചു
പത്തുവര്‍ഷത്തിന് ശേഷവും നവദമ്പതികളായി ഇരക്കുന്ന ഫോട്ടോയും പഴയ ഫോട്ടോയും സുക്കര്‍ബര്‍ഗ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. പ്രസില്ല ചാന് പൗഡര്‍ ബ്ലൂ നിറത്തിലുള്ള സ്ട്രാപ്പ്ലസ് ഗൗണും സുക്കര്‍ബര്‍ഗ് തവിട്ട് നിറത്തിലുള്ള സ്യൂട്ടുമണിഞ്ഞാണ് അവരുടെ വീടിന്റെ പോര്‍ച്ചില്‍ വച്ച് ഫോട്ടോയ്ക്ക് പോസ്ചെയ്തത്. പ്രസില്ലയുടെ കൈയില്‍ ഒരു ബൊക്കെയുമുണ്ടായിരുന്നു.
തങ്ങളുടെ ഇതുവരെയുള്ള ജീവിതത്തിന്റെ പകുതിയോളം ഒരുമിച്ചായിരുന്നുവെന്നും കൂടുതല്‍ ഊര്‍ജ്വസ്വലമായ ജീവിതമാണ് മുന്നില്‍കാണുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഹാര്‍വാഡ് സര്‍വകലാശാലയില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ 2003ലാണ് ഇരുവരും പ്രണയത്തിലാകുന്നത്.