വാഷിംഗ്‌ടൺ : ഇന്ത്യൻ വംശജയായ അഞ്ച് വയസുകാരി യുഎസിലെ ലൂസിയാനയിൽ വച്ച് മരണപ്പെട്ട കേസിൽ യുവാവിന് 100 വർഷം തടവുശിക്ഷ. 35 കാരനായ ശ്രേവ്‌പോർട്ടൽ സ്വദേശി ജോസഫ് ലീ സ്‌മിത്തിനെയാണ് കേസിൽ 100 വർഷത്തേയ്‌ക്ക് ശിക്ഷിച്ചതായി വാഷിംഗ്‌ടൺ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്. 2021 ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
മിയ പട്ടേൽ എന്ന അഞ്ച് വയസുകാരിയാണ് രണ്ട് വർഷം മുൻപ് വെടിയേറ്റ് കൊല്ലപ്പെട്ടത്. മോങ്ക്‌ഹൗസ് ഡ്രൈവിലെ ഒരു ഹോട്ടൽ മുറിയിൽ കളിക്കുകയായിരുന്ന മിയ പട്ടേലിന്‍റെ തലയിലേയ്‌ക്ക് വെയിടുണ്ട തുളഞ്ഞുകയറുകയായിരുന്നു. പെൺകുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മൂന്നാം ദിവസം മരണത്തിന് കീഴടങ്ങി. 2021 മാർച്ച് 23 നാണ് മിയ മരണപ്പെട്ടത്.
അന്ന് ഇവർ താമസിച്ചിരുന്ന ഹോട്ടലിന്‍റെ ഉടമകളായിരുന്ന വിമലിനും സ്‌നേഹിൽ പട്ടേലിനുമൊപ്പം ഹോട്ടലിന്‍റെ താഴത്തെ നിലയിലായിരുന്നു മിയയും സഹോദരനും ഉണ്ടായിരുന്നത്. ഇതിനിടെ സ്‌മിത്തും മറ്റൊരാളുമായി ഹോട്ടലിന്‍റെ പാർക്കിങ് ഏരിയയിൽ വച്ച് തർക്കത്തിൽ ഏർപ്പെട്ടു. തർക്കത്തിനിടെ സ്‌മിത്ത് 9 എംഎം തോക്ക് ഉപയോഗിച്ച് വാക്കേറ്റത്തിൽ ഏർപ്പെട്ട വ്യക്തിയെ തല്ലുകയായിരുന്നു. ഇതിനിടെ തോക്കിൽ നിന്ന് വെടി പൊട്ടി ഹോട്ടൽ മുറിയിൽ കളിച്ചുകൊണ്ടിരുന്ന മിയയുടെ തലയിൽ തുളഞ്ഞുകയറി. മൂന്ന് ദിവസത്തിന് ശേഷം മരണവും സംഭവിച്ചു.
also read:രാജ്യാതിർത്തി കടന്നെന്ന് ആരോപണം: 12 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന പിടികൂടി