ലണ്ടൻ:ബക്കിങ്‌ഹാം കൊട്ടാരത്തിന്‍റെ മുറ്റത്തേക്ക് വെടിയുണ്ടകള്‍ എന്ന് സംശയിക്കുന്ന വസ്‌തുക്കൾ വലിച്ചെറിഞ്ഞയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇയാളുടെ കയ്യിൽ നിന്ന് ഒരു ബാഗും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് തീവ്രവാദ ബന്ധമുള്ളതായി സംശയിക്കുന്നില്ലെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.
ബക്കിങ്ഹാം കൊട്ടാരത്തിന് പുറത്ത് ആയുധങ്ങളുമായി ഒരാൾ അറസ്റ്റിൽ; സംഭവം ചാൾസ് രാജകുമാരന്‍റെ കിരീടധാരണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ - ബക്കിങ്‌ഹാം
1953-ൽ എലിസബത്ത് രാജ്ഞിക്ക് ശേഷം ചാൾസ് രാജകുമാരന്‍റെ കിരീടധാരണത്തിനായുള്ള ഒരുക്കത്തിലാണ് ബ്രിട്ടൻ. കനത്ത സുരക്ഷയിലാണ് ബക്കിങ്ഹാം കൊട്ടാരം
![ബക്കിങ്ഹാം കൊട്ടാരത്തിന് പുറത്ത് ആയുധങ്ങളുമായി ഒരാൾ അറസ്റ്റിൽ; സംഭവം ചാൾസ് രാജകുമാരന്‍റെ കിരീടധാരണത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ Buckingham Palace കനത്ത സുരക്ഷയിലാണ് ബക്കിംഗ്ഹാം കൊട്ടാരം ബക്കിംഗ്ഹാം കൊട്ടാരത്തിൽ ഒരാൾ അറസ്റ്റിൽ എലിസബത്ത് രാജ്ഞി ചാൾസ് രാജകുമാരന്‍റെ കിരീടധാരണം Man arrested outside Buckingham Palace Buckingham Palace Throwing Suspected Shotgun Cartridges](https://etvbharatimages.akamaized.net/etvbharat/prod-images/1200-675-18407072-thumbnail-16x9-pala.jpg)
സംഭവം നടന്നയുടനെ ഇയാളെ പൊലീസ് കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. ഉദ്യോഗസ്ഥർക്കോ പൊതുജനങ്ങൾക്കോ എന്തെങ്കിലും പരിക്കുകൾ ഉണ്ടായിട്ടില്ലെന്ന് ചീഫ് സൂപ്രണ്ട് ജോസഫ് മക്ഡൊണാൾഡ് മാധ്യമ പ്രസ്‌താവനയിൽ അറിയിച്ചു. അറസ്റ്റിലാകുന്ന സമയത്ത് ചാൾസ് മൂന്നാമൻ രാജാവും പത്നി കാമിലയും ബക്കിങ്‌ഹാം കൊട്ടാരത്തിൽ ഉണ്ടായിരുന്നില്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.
വെസ്റ്റ്മിൻസ്റ്റർ ആബിയിൽ ശനിയാഴ്‌ച നടക്കാനിരിക്കുന്ന ചാൾസ് രാജകുമാരന്‍റെ കിരീടധാരണ ചടങ്ങിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് സംഭവം. 1953-ൽ എലിസബത്ത് രാജ്ഞി കിരീടമണിഞ്ഞതിനുശേഷം രാജ്യത്ത് നടക്കുന്ന കിരീടധാരണത്തിനായുള്ള ഒരുക്കത്തിലാണ് ബ്രിട്ടൻ. സ്ഥലത്ത് നിരവധി വിനോദസഞ്ചാരികളും അന്തർദേശീയ മാധ്യമ പ്രവർത്തകരും ഇതിനോടകം എത്തിയിട്ടുണ്ട്. വിദേശ രാജകുടുംബങ്ങളും വിശിഷ്‌ടാതിഥികളും രാഷ്‌ട്രത്തലവന്മാരും ചടങ്ങിൽ പങ്കെടുക്കും. ഈ സാഹചര്യങ്ങളൊക്കെ പരിഗണിച്ച് കനത്ത സുരക്ഷയിലാണ് ബക്കിങ്ഹാം കൊട്ടാരം.