ഇസ്‌ലാമാബാദ്: ട്രാൻസ്‌മിഷൻ ലൈനുകളുടെ തകരാറിനെതുടർന്ന് പാകിസ്ഥാനിലെ പ്രധാന നഗരങ്ങളിൽ വൈദ്യുതി മുടങ്ങി. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങിയതായാണ് റിപ്പോർട്ട്. ഏറ്റവും വലിയ നഗരമായ കറാച്ചി, തലസ്ഥാനമായ ഇസ്‌ലാമാബാദ്, ലാഹോർ, പെഷവാർ എന്നിവയുൾപ്പെടെ രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലും വൈദ്യുതി മുടങ്ങിയതായി പാകിസ്ഥാന്‍റെ ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്‌തു.
പാകിസ്ഥാനിലെ പ്രധാന നഗരങ്ങളിൽ ഇരുട്ട്; ട്രാൻസ്‌മിഷൻ ലൈനുകളുടെ തകരാർ, രാജ്യവ്യാപകമായി വൈദ്യുതി മുടങ്ങി - ഇസ്‌ലാമാബാദ്
കറാച്ചി, ഇസ്‌ലാമാബാദ്, ലാഹോർ, പെഷവാർ എന്നിവയുൾപ്പെടെ രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം വൈദ്യുതി മുടങ്ങി എന്നാണ് റിപ്പോർട്ട്. ഫ്രീക്വൻസി വേരിയേഷനെ തുടർന്ന് ഇന്ന് രാവിലെയാണ് ഗ്രിഡിൽ തകർച്ച ഉണ്ടായത്.
വൈദ്യുതി മുടങ്ങി
പാകിസ്ഥാനിൽ ഇന്ന് രാവിലെ 7.30 മുതൽ രാജ്യവ്യാപകമായി വൈദ്യുതി തകർന്നുവെന്ന് പാകിസ്ഥാൻ മാധ്യമപ്രവർത്തകൻ അസദ് അലി ടൂർ ട്വീറ്റ് ചെയ്‌തു. ബലൂചിസ്ഥാനിലെ 22 ജില്ലകളിൽ വൈദ്യുതി മുടങ്ങിയെന്നാണ് റിപ്പോർട്ട്. ഫ്രീക്വൻസി വേരിയേഷനെ തുടർന്നാണ് ഗ്രിഡ് തകരാറിലായതെന്നാണ് റിപ്പോർട്ട്.